ദിവസം 37,000 രൂപ വാടക; മോഹന്‍ലാലിന്റെ ഊട്ടിയിലെ ആഡംബരവസതിയില്‍ താമസിക്കാം

7 months ago 6

19 June 2025, 02:23 PM IST

mohanlal otty villa fell  away

മോഹൻലാൽ, ഊട്ടിയിലെ വില്ല | Photo: Mathrubhumi, Luxunlock

ഊട്ടിയിലെ മോഹന്‍ലാലിന്റെ ആഡംബരവസതിയില്‍ താമസിക്കാന്‍ അവസരം. മൂന്ന് കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉള്‍പ്പെടെ സൗകര്യങ്ങളുള്ള ബംഗ്ലാവിന് സാധാരണ നിലയില്‍ 37,000 രൂപയാണ് ഒരുരാത്രിയും പകലും തങ്ങാന്‍ വാടക. ഹൈഡ്എവേ എന്ന് പേരിട്ടിരിക്കുന്ന വില്ല സ്വകാര്യവെബ്‌സൈറ്റാണ് വാടകയ്ക്ക് നല്‍കുന്നത്.

മൂന്ന് കിടപ്പുമുറികളില്‍ ഒന്ന് മാസ്റ്റര്‍ ബെഡ്‌റൂം ആണ്. മോഹന്‍ലാലിന്റെ മക്കളായ പ്രണവിന്റേയും വിസ്മയയുടേയും പേരിലാണ് മറ്റ് രണ്ട് കിടപ്പുമുറികള്‍. ഇതിന് പുറമേ ഒരു ലിവിങ് റൂമും ഒരു ഡൈനിങ് റൂമും ഫാമിലി റൂമും ടിവി ഏരിയയും ഇവിടെയുണ്ട്. മോഹന്‍ലാല്‍ ചിത്രങ്ങളായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ബറോസിലും ഉപയോഗിച്ച തോക്കുകളുടെ പകര്‍പ്പുകള്‍ സൂക്ഷിച്ച ഗണ്‍ ഹൗസും വീടിനോട് ചേര്‍ന്നുണ്ട്. വിശാലമായ ഉദ്യോനവും ഇവിടെ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഫാമിലി റൂമില്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍നിന്നുള്ള 300-ലേറെ കാരിക്കേച്ചറുകള്‍ കാണാം.

പേഴ്‌സണല്‍ ഷെഫിന്റെ സേവനവും ലഭ്യമാവും. 25 വര്‍ഷത്തോളമായി മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം പ്രവര്‍ത്തിച്ച ഷെഫിന്റെ സേവനമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കേരളീയഭക്ഷണം ഉള്‍പ്പെടെ ഇവിടെ ലഭിക്കും. പത്തുവര്‍ഷം മാത്രമാണ് ഈ ബംഗ്ലാവിന്റെ പഴക്കം. ഊട്ടിയില്‍നിന്ന് 15 മിനിറ്റ് യാത്ര ചെയ്താല്‍ ഈ ആഡംബരവസതിയില്‍ എത്താം.

Content Highlights: Fans tin present unrecorded similar Mohanlal astatine his luxe Ooty villa with idiosyncratic cook for ₹37,000 per night

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article