25 May 2025, 02:31 PM IST

രാം ഗോപാൽ വർമ, തൃപ്തി ദിമ്രി | ഫോട്ടോ: AFP
പ്രഭാസ് നായകനാവുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽനിന്ന് ദീപികാ പദുക്കോണിനെ മാറ്റി തൃപ്തി ദിമ്രിയെ നായികയാക്കിയ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയെ അഭിനന്ദിച്ച് രാം ഗോപാൽ വർമ. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാം ഗോപാൽ വർമ സന്ദീപിനെ പ്രശംസിച്ചത്. തൃപ്തിയായിരിക്കും സ്പിരിറ്റിലെ നായികയെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദീപ് റെഡ്ഡി വാങ്കയുടെ സോഷ്യൽ മീഡിയാ പോസ്റ്റും ആർജിവി ഷെയർ ചെയ്തു.
"അനിമലിൽ നിങ്ങൾ കാണിച്ച അവരുടെ അസാമാന്യമായ സ്ക്രീൻ പ്രസൻസും പ്രകടനവും വെച്ചുനോക്കുമ്പോൾ, ഈ തീരുമാനം തൃപ്തിയെ ഇപ്പോഴത്തെ വൻ താരങ്ങൾക്കും അപ്പുറം ബോളിവുഡിലെ അടുത്ത വലിയ താരമാക്കുമെന്ന് ഞാൻ കരുതുന്നു... അഭിനന്ദനങ്ങൾ തൃപ്തി ദിമ്രി. നിങ്ങളുടെ 'സ്പിരിറ്റ്' പറന്നുയരാനുള്ള സമയമായിരിക്കുന്നു." രാം ഗോപാൽ വർമ കുറിച്ചതിങ്ങനെ.
കഴിഞ്ഞദിവസമാണ് തൃപ്തിയാണ് തന്റെ സിനിമയിൽ നായികയെന്ന് സന്ദീപ് അറിയിച്ചത്. 'ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതില്‍ അതിയായ നന്ദി. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു' എന്നായിരുന്നു ഇതിനോട് തൃപ്തിയുടെ പ്രതികരണം.
നേരത്തെ ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ടു മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുറച്ചുകാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ദീപികയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് സ്പിരിറ്റ്.
പ്രഭാസിനൊപ്പം തൃപ്തി ദിമ്രി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'സ്പിരിറ്റ്'. സന്ദീപ് റെഡ്ഡി വാങ്കയുമായുള്ള അവരുടെ രണ്ടാമത്തെ ചിത്രവും. 'അനിമല്‍' ആണ് ആദ്യത്തേത്. സ്പിരിറ്റിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് വിവരം.
Content Highlights: Triptii Dimri Replaces Deepika Padukone successful Prabhas-starrer 'Spirit,' RGV praises the casting
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·