ദീപ്തി നമ്പർ വൺ, വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി ഇന്ത്യൻ വനിതാ താരം

3 weeks ago 2

മനോരമ ലേഖകൻ

Published: December 31, 2025 04:13 PM IST

1 minute Read

 മനോരമ.
വിക്കറ്റ് നേടിയ ദീപ്തിയുടെ ആഹ്ലാദം. ചിത്രം: മനോരമ.

തിരുവനന്തപുരം∙ രാജ്യാന്തര വനിത ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരി ഇനി ഇന്ത്യയുടെ ദീപ്തി ശർമ. ഇന്നലെ ശ്രീലങ്കൻ ബാറ്റർ നിലാക്ഷിക സിൽവയെ വിക്കറ്റിനു മുന്നിൽ കുരുക്കിയാണ് കൂടുതൽ വിക്കറ്റ് നേട്ടത്തിൽ ദീപ്തി മുന്നിലെത്തിയത്. 133 മത്സരങ്ങളിൽ നിന്ന് 152 വിക്കറ്റാണ് ദീപ്തി നേടിയത്. 151 വിക്കറ്റുമായി ദീപ്തിക്ക് ഒപ്പമുണ്ടായിരുന്ന ഓസ്ട്രേലിയയുടെ മേഗൻ ഷൂട്ട് രണ്ടാം സ്ഥാനത്തായി.

2016 മുതൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായ ദീപ്തി ഏറ്റവും വിശ്വസ്തയായ താരങ്ങളിലൊരാണ്. ട്വന്റി20 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ നിലവിൽ ഇടമുള്ള ഏക താരവും ഉത്തർപ്രദേശുകാരിയായ ദീപ്തി(28) തന്നെ.

English Summary:

A New Queen of Spin: How Deepti Sharma Bowled Her Way into the Record Books

Read Entire Article