'ദുഃഖ സമയം'; പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ UKയിലെ ഷോകള്‍ മാറ്റിവെച്ച് സല്‍മാന്‍ ഖാന്‍

8 months ago 7

28 April 2025, 01:47 PM IST

salman khan

സൽമാൻ ഖാൻ, Photo:PTI

യു.കെ സന്ദര്‍ശനവും അവിടെ നടത്താനിരുന്ന ബോളിവുഡ് ബിഗ് വണ്‍ ഷോകളും മാറ്റിവെച്ച് സല്‍മാന്‍ ഖാന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് താരം ഇത്തരമൊരു തീരുമാനമെടുത്തത്. ഇതേക്കുറിച്ച് താരം ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഈ ദുഃഖസമയത്ത് ഒരു ഇടവേള നല്ലതാണെന്നും അതിനാല്‍ താല്‍കാലികമായി പരിപാടികള്‍ മാറ്റിവെക്കുന്നുവെന്നും സല്‍മാന്‍ കുറിപ്പില്‍ പറയുന്നു. അദ്ദേഹം ആരാധകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഷോകളുടെ പുതിയ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

'ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മെയ് 3,4 തീയതികളില്‍ മാഞ്ചസ്റ്ററിലും ലണ്ടനിലും നടത്താനിരുന്ന ബിഗ് വണ്‍ ഷോ
കള്‍ മാറ്റിവെച്ചത്. ഞങ്ങളുടെ ആരാധകര്‍ പരിപാടിക്കായി എത്രമാത്രം ആകാംക്ഷയോടെ കാത്തിരുന്നുവെന്ന് മനസ്സിലായെങ്കിലും, ഈ ദുഃഖസമയത്ത് താല്‍കാലികമായി നിര്‍ത്തുന്നതാണ് ശരി'-സല്‍മാന്‍ ഇന്‍സറ്റാഗ്രാമില്‍ കുറിച്ചു

Content Highlights: Salman Khan Postpones UK Tour After Kashmir Attack

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article