ദുഃഖവെള്ളിയാഴ്ച ഞാൻ ഷൂട്ടിങ്ങിനു പോകാറില്ല! നോ പറയാൻ അറിയാത്ത സെൽഫി ഇഷ്ടമില്ലാത്ത ആളാണ്; ദിലീപ് പറയുന്നു

4 months ago 5

Authored by: ഋതു നായർ|Samayam Malayalam6 Sept 2025, 3:48 pm

അമ്പലത്തിൽ നമ്മുടെ ദുഃഖം ഇടാക്കിവയ്ക്കാൻ ആകും പോകുന്നത് അവിടെയും സെൽഫി എടുക്കാൻ ആളുകൾ വരുമ്പോൾ അത്ഭുതം സങ്കടം ഒക്കെ തോന്നാറുണ്ട്.

dileep(ഫോട്ടോസ്- Samayam Malayalam)
ജാതിമത ഭേദമന്യേ എല്ലാ ഉത്സവങ്ങളിലും പങ്കെടുക്കുന്ന ആളാണ് താനെന്ന് ദിലീപ് . എല്ലാ ആഘോഷങ്ങൾക്കും അത്രയും പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്യുന്ന ആളാണ്. ഇന്നുവരെയും ദുഃഖവെള്ളിയാഴ്ച ഷൂട്ടിന് താൻ പോകാറില്ലെന്നും ദിലീപ് പറയുന്നു

ജാതിമത ഭേദമന്യേ എല്ലാ ഉത്സവങ്ങളിലും പങ്കെടുക്കുന്ന ആളാണ് ഞാൻ. ദുഃഖ വെള്ളിയാഴ്ച ഞാൻ ഷൂട്ടിന് പോകാറില്ല. അതൊരു ലോക വിശ്വാസം ആയി തന്നെ കരുതുന്നു. ദുഃഖം ഉണ്ടാക്കുന്ന ദിവസം ആയിട്ടാണ് ഞാൻ കരുതുന്നത്. ഞാൻ ഇല്ല എന്തായാലും എന്ന് ഞാൻ നേരത്തെ താനെന്ന പറയും. ബോഡി ഗാർഡിന്റെ സമയത്ത് ഞാൻ എല്ലാവരോടും പറയുകയും ചെയ്തു. എന്നാൽ ജോണി സാഗരികയുടെ ഒപ്പം പോയപ്പോൾ അവൻ ഒരു ക്രിസ്ത്യനും കൂടിയാണ് ദുഃഖ വെള്ളിയാഴ്ച പുള്ളി ഷൂട്ട് വച്ചു . അയ്യോ അത് അങ്ങനെ ചെയ്യല്ലേ എന്ന് ഞാൻ പറഞ്ഞു. ഡേറ്റിന്റെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ല എന്ന് പറഞ്ഞു. ഞാൻ എന്തായാലും ഇല്ല.എന്ന് പറഞ്ഞു ഒഴിവായി.

കൃസ്ത്യാനികൾ എങ്കിലും പള്ളിയിൽ എങ്കിലും പോകാൻ പറഞ്ഞു. എന്നാൽ അന്ന് ഈ യൂണിറ്റിൽ നിന്നും അപ്പുറത്തെ യൂണിറ്റിലേക്ക് ചിലർ യാത്ര പോയി. പിറ്റേന്ന് ഷൂട്ട് ഉണ്ട്. അങ്ങനെ യാത്ര പോയ വണ്ടി അപകടത്തിൽ പെട്ട്; ഈ യൂണിറ്റ് വണ്ടി രണ്ടായി പിളർന്നുപോകുന്ന അപകടം വരെ ഉണ്ടായി. ചിലർക്ക് ജീവൻ നഷ്ടമായി ചിലർക്ക് വലിയ അപകടങ്ങൾ വരെ സംഭവിച്ചു. ഞാൻ അപ്പോൾ ചോദിച്ചു, ഞാൻ പറഞ്ഞതല്ലേ എന്ന്. ഞാൻ അങ്ങനെ ഒരു ആഘോഷവും വില കുറച്ചുകാണുകയോ അതിനെ തടയുകയോ ചെയ്യാറില്ല. എല്ലാത്തിന്റെയും ഭാഗം ആവുകയാണ് പതിവ്

ALSO READ: ഈ വിരലുകൾ പറയുന്നു ആഴത്തിൽ ഉള്ള വേദന! ആദ്യ പ്രണയത്തിന്റെ, കുഞ്ഞിന്റെ അച്ഛനെ നഷ്ടപ്പെട്ടു പോയതിന്റെ വേദന


തനിക്ക് തന്നിൽ തന്നെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ

വർക്കിന്റെ ഇടയിൽ ഓരോ ആളുകൾ കുഴപ്പം ഒപ്പിച്ചാൽ ഞാൻ ഷോർട്ട് ടെംപെർഡ് ആയ ആളാണ്. അപ്പോൾ ആളുകളോട് നീരസം കാണിക്കാറുണ്ട്. അത് മാറ്റാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ALSO READ:നമ്മുടെ കല്യാണി അല്ലേ അൽപ്പം മുൻപിലായാലും അങ്കിളിന് വിരോധം കാണില്ല; ഒരാഴ്ച കൊണ്ട് കല്യാണിയും ലാലും നേടിയ കോടികളുടെ കണക്ക്
നോ പറയാൻ എനിക്ക് അറിയില്ല. പെട്ടെന്ന് തന്നെ റിയാക്ട് ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നുന്നുണ്ട്. പിന്നെ ഒന്നിനെ കുറിച്ചും വലിയ ബോധേർഡ് ആയിരുന്നില്ല. ഡ്രെസിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും ഒക്കെ കറക്ഷൻസ് ആവശ്യമാണ്.


സെൽഫി ഇഷ്ടമില്ലാത്ത ആളാണ് താനെന്നും ദിലീപ് പറഞ്ഞു. സെൽഫികൾ പേഴ്സണലി ഇഷ്ടമല്ല. പക്ഷേ അതിലൊക്കെ പെട്ടുപോകാറുണ്ട്. ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് അമ്പലങ്ങളിൽ ഒക്കെ പോകുമ്പോൾ ഇത് എടുക്കാൻ വരുന്നത് കാണുമ്പൊൾ ആണ്. ആരാധകരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ് നിന്നുകൊടുക്കാറെന്നും ദിലീപ് മുൻപൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറയുന്നു
Read Entire Article