'മാളികപ്പുറം' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'സുമതി വളവി'ന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം ദുബായ് മാളിലെ റീല്‍ സിനിമാസില്‍ നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും ജിസിസിയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രീമിയര്‍ ഷോയില്‍ സുമതി വളവിനു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. പ്രീമിയര്‍ ഷോക്ക് ശേഷം ചിത്രത്തിലെ താരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, മാളവികാ മനോജ്, സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ പ്രേക്ഷകരോടും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി.
അഭിലാഷ് പിള്ളയാണ് 'സുമതി വളവി'ന്റെ രചന. രഞ്ജിന്‍ രാജ് സംഗീത സംവിധാനം ചെയ്യുന്ന 'സുമതി വളവി'ലെ റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'സുമതി വളവി'ന്റെ ട്രെയ്‌ലര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കുടുംബസമേതം തീയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ഫണ്‍ ഹൊറര്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ 'സുമതി വളവ്' വെള്ളിയാഴ്ച ലോകവ്യാപകമായി തീയേറ്ററുകളിലേക്കെത്തും.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് 'സുമതി വളവി'ന്റെ നിര്‍മാണം. സംഗീത സംവിധാനം രഞ്ജിന്‍ രാജ് നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് 'സുമതി വളവി'ന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് 'സുമതി വളവി'ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മ്യൂസിക് 247 ആണ് 'സുമതി വളവി'ന്റെ ഓഡിയോ റൈറ്റ്‌സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്ചേഴ്സാണ് ഓവര്‍സീസ് വിതരണാവകാശികള്‍. ശങ്കര്‍ പി.വി. ഛായാഗ്രഹണം നിര്‍വഹിക്കുന്ന 'സുമതി വളവി'ന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍: എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട്: അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍: ബിനു ജി. നായര്‍, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ്: രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍: ശരത് വിനു, വിഎഫ്എക്‌സ്: ഐഡന്റ് വിഎഫ്എക്‌സ് ലാബ്, പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Content Highlights: Sumathi Valavu, the highly anticipated household entertainer, premier inn Dubai to rave reviews
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·