Published: June 04 , 2025 08:31 PM IST
1 minute Read
ബെംഗളൂരു∙ പതിനായിരക്കണക്കിന് ആരാധകർ ഒഴുകിയെത്തിയ ആഘോഷ പരിപാടികൾ വന്‍ ദുരന്തത്തിൽ കലാശിച്ചപ്പോഴും കിരീട വിജയം സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ദുരന്തത്തെ തുടർന്ന് ആർസിബി താരങ്ങളുടെ വിക്ടറി പരേഡ് റദ്ദാക്കിയിരുന്നു. ടീമിന്റെ ബസിലാണ് താരങ്ങളെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയത്. റോഡിന്റെ ഇരുവശത്തും നിൽക്കുന്ന ആരാധകരുടേയും ബസിനുള്ളിലെ താരങ്ങളുടെ ആഘോഷങ്ങളുടെയും ദൃശ്യങ്ങൾ ദുരന്തമുണ്ടായ ശേഷമാണ് ആർസിബി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്.
സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം ശക്തമായതോടെ ഫ്രാഞ്ചൈസി ഈ ദൃശ്യങ്ങൾ നീക്കം ചെയ്തു. വിക്ടറി പരേഡ് വെട്ടിച്ചുരുക്കിയെങ്കിലും സ്റ്റേഡിയത്തിലെ ‘ട്രോഫി മാർച്ച്’ നേരത്തേ തീരുമാനിച്ചപോലെ തന്നെ ക്ലബ്ബ് നടത്തി. സ്റ്റേഡിയത്തിലും സംഗീത, നൃത്ത പരിപാടികൾ ഉണ്ടായിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കയറിനിന്ന താരങ്ങൾ ആരാധകരെ ട്രോഫി ഉയർത്തിക്കാട്ടി ആഘോഷിച്ചു.
സ്റ്റേഡിയത്തിലെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ 40,000 ൽ അധികം വരുന്ന ആരാധകരുടെ ശബ്ദത്തിൽ പലപ്പോഴും സൂപ്പർ താരം വിരാട് കോലിക്കും ക്യാപ്റ്റൻ രജത് പാട്ടീദാറിനും പ്രസംഗം നിര്‍ത്തിവയ്ക്കേണ്ടിവന്നു. കർണാടക വിധാന്‍ സൗധയിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷമായിരുന്നു ആർസിബി താരങ്ങൾ ആഘോഷങ്ങൾക്കായി സ്റ്റേഡിയത്തിലേക്കു പോയത്.
English Summary:








English (US) ·