ദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രോഹിതും കോലിയും, ഒരുമിച്ചു നിൽക്കേണ്ട സമയമെന്ന് റെയ്ന; ഉള്ളുലഞ്ഞ് കായിക ലോകം

7 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 12 , 2025 07:53 PM IST Updated: June 12, 2025 11:14 PM IST

1 minute Read

INDIA-AVIATION-CRASH
ദുരന്ത സ്ഥലത്തെ തീ അണയ്ക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. Photo: SAM PANTHAKY / AFP

മുംബൈ∙ അഹമ്മദാബാദ് വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കു വേണ്ടിയും പ്രാർഥിക്കുന്നതായി രോഹിത് ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

rohit-kohli

അഹമ്മദാബാദിൽ വിമാനം അപകടത്തിൽ പെട്ടതറിഞ്ഞ് ഞെട്ടിപ്പോയതായി വിരാട് കോലിയും പ്രതികരിച്ചു.‘‘ദുരന്തത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കേണ്ട സമയമാണിത്.’’– വിരാട് കോലി ഇൻസ്റ്റയിൽ കുറിച്ചു. ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയും പ്രതികരിച്ചു.

Absolutely devastated by the quality of the Air India clang successful Ahmedabad.
My heartfelt prayers for each the lives mislaid and spot to the families affected.
In this tragic hour, we basal agreed successful grief. 🕯️🙏 #AirIndia #Ahmedabad #Condolences

— Suresh Raina🇮🇳 (@ImRaina) June 12, 2025

Deeply saddened by the tragic clang of Air India formation AI 171 from Ahmedabad to London today, June 12, 2025. My thoughts and prayers are with the families of each 242 souls connected board. 🕊️

May emotion situation each grieving bosom and spot find those near behind.

— Pvsindhu (@Pvsindhu1) June 12, 2025

അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്നു ലണ്ടനിലേക്കു പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787–8 വിമാനമാണ് തകർന്നത്. 242 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു.

English Summary:

Ahmedabad Plane Crash: Virat Kohli, Rohit Sharma Lead Tributes

Read Entire Article