Authored by: നിഷാദ് അമീന്‍|Samayam Malayalam•5 Jun 2025, 12:09 am
Bengaluru Stampede: ദൗര്‍ഭാഗ്യകരമായ സംഭവമാണ് ബെംഗളൂരുവില്‍ നടന്നതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും സെക്രട്ടറി ദേവജിത് സൈകിയയും പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും മരിച്ചുവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കുമെന്ന് രാജീവ് ശുക്ല അറിയിച്ചു.
ആര്‍സിബി താരങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയപ്പോള്‍ (ഫോട്ടോസ്- Samayam Malayalam) ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയ സ്റ്റേഡിയത്തിന് സമീപമാണ് തിക്കിലും തിരക്കിലും പെട്ട് ഏതാനും പേര്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അപകടം നടന്നിട്ടും ചിന്നസ്വാമി സ്റ്റേഡിയത്തിനുള്ളില്‍ ആഘോഷങ്ങള്‍ തുടര്‍ന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
ദുരന്തമുണ്ടായിട്ടും ആര്‍സിബി ആഘോഷങ്ങള്‍ നിര്‍ത്താതിരുന്നത് എന്തുകൊണ്ട്? വിശദീകരണവുമായി ബിസിസിഐ
സ്റ്റേഡിയത്തിനുള്ളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറത്ത് എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നുവെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ പ്രതികരിച്ചു. 'സാഹചര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ മാനേജ്മെന്റുമായി സംസാരിച്ചു. ചടങ്ങ് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. വളരെ ദുഃഖകരവും ദാരുണവുമായ അപകടമാണ് നടന്നത്. ആഘോഷങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് ആര്‍സിബി ഉദ്യോഗസ്ഥര്‍ എനിക്ക് ഉറപ്പുനല്‍കി- ചെയര്‍മാന്‍ പറഞ്ഞു.
ആഘോഷ പരിപാടിയിലെ ചടങ്ങുകള്‍ ആരെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല. ഇത്രയും വലിയ ജനക്കൂട്ടം എങ്ങനെയാണ് സ്റ്റേഡിയത്തിലേക്ക് വന്നത്? ധുമല്‍ ചോദിച്ചു.
ചൊവ്വാഴ്ച രാത്രി നഗരത്തിലുടനീളം മെഗാ ആഘോഷങ്ങള്‍ക്ക് ശേഷം ബുധനാഴ്ച ടീമംഗങ്ങളെ കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ സ്‌റ്റേഡിയത്തിന് സമീപം തടിച്ചുകൂടി. ആര്‍സിബി ബെംഗളൂരുവില്‍ ഒരു വലിയ ആഘോഷം ആസൂത്രണം ചെയ്തിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള ഒരു തുറന്ന ബസ് പരേഡും ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു അനുമോദന ചടങ്ങും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവ നിശ്ചയിച്ച പോലെ നടന്നില്ല.
സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
ആര്‍സിബിക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ എന്നതിനെക്കുറിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല മൗനം പാലിച്ചു. 'കര്‍ണാടകയിലെ എല്ലാ ആളുകളും ആര്‍സിബി ആരാധകരരും ഇന്നലത്തെ വിജയത്തില്‍ സന്തോഷിച്ചിരുന്നുവെങ്കിലും ഇത്രയധികം ജനക്കൂട്ടം അവിടെ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ക്രിക്കറ്റിനെയും വിരാട് കോഹ്ലിയേയും മറ്റ് ടീമംഗങ്ങളെയും സ്‌നേഹിക്കുന്നവരാണ് അവിടെയത്തിയത്. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു- രാജീവ് ശുക്ല പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കാന്‍ തീര്‍ച്ചയായും സാധ്യമായതെല്ലാം ചെയ്യും. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയാല്‍ പോലീസ് ക്രമീകരണത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും എന്റെ എല്ലാ സഹതാപവും അറിയിക്കുന്നു. എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ഞങ്ങള്‍ ചെയ്യും- രാജീവ് ശുക്ല കൂട്ടിച്ചേര്‍ത്തു.
പരിപാടികള്‍ ആസൂത്രണം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ തുറന്നു പറഞ്ഞു. ഇത്രയും വലിയ വിജയാഘോഷം സംഘടിപ്പിക്കുമ്പോള്‍ ശരിയായ മുന്‍കരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. എവിടെയോ ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഐപിഎല്ലിന് ഇത്രയും മനോഹരമായ ഒരു അവസാനത്തിനുശേഷം, ഇത് ഒരു ആന്റി ക്ലൈമാക്‌സാണ്- ദേവജിത് സൈകിയ പറഞ്ഞു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·