ആകാംക്ഷ ഉണർത്തുന്ന പോസ്റ്റർ....താരങ്ങളുടെ വ്യത്യസ്തമായ ലുക്ക്... "ഒരു ദുരൂഹ സാഹചര്യത്തിൽ" ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇങ്ങനെയാണ്. "എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ- രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമായ "ഒരു ദുരൂഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. ലിസ്റ്റിൻ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്.
കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം,സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്
എന്നിവർക്കൊപ്പം സംവിധായകൻ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും പ്രധാന വേഷം ചെയ്യുന്നു.
ചിത്രത്തിന്റെ കൊ പ്രൊഡ്യുസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീദ് . സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട് സ് വിക്കി നന്ദഗോപാൽ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പി ആർ ഓ - മഞ്ജു ഗോപിനാഥ്.
സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. മാർക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രൊമോഷൻസ് മാർട്ടിൻ ജോർജ്. അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്.
ഡിസൈൻസ് യെല്ലോ ടൂത്ത്സ് .വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട് തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്
Content Highlights: Kunchacko Boban & Ratheesh Poduval Reunite for 'Oru Duruha Sahayathil'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·