Published: September 15, 2025 05:03 PM IST
1 minute Read
ബെംഗളൂരു∙ ദുലീപ് ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ മധ്യമേഖല ചാംപ്യന്മാർ. ഫൈനലിൽ ദക്ഷിണ മേഖലയ്ക്കെതിരെ ആറു വിക്കറ്റ് വിജയവുമായാണ് മധ്യമേഖല കിരീടം നേടിയത്. രണ്ടാം ഇന്നിങ്സിൽ 65 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യമേഖല അഞ്ചാം ദിനം, 21 ഓവറിൽ ലക്ഷ്യത്തിലെത്തി.
മധ്യമേഖലയ്ക്കായി ആദ്യ ഇന്നിങ്സിൽ 194 റൺസ് നേടിയ യഷ് റാത്തോഡ് ആണ് പ്ലെയർ ഓഫ് ദ് മാച്ച്. രണ്ടാം ഇന്നിങ്സിൽ ദക്ഷിണ മേഖലയ്‌ക്കായി ഗുർജപ്നീത് സിങ്, അങ്കിത് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും ചെറിയ വിജയലക്ഷ്യം മധ്യമേഖല മറികടക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സിൽ 362 റൺസ് ലീഡ് വഴങ്ങിയ ദക്ഷിണ മേഖല രണ്ടാം ഇന്നിങ്സിൽ 426 റൺസിന് പുറത്താകുകയായിരുന്നു. 2ന് 129 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണ മേഖല, ഒരു ഘട്ടത്തിൽ 6ന് 222 എന്ന നിലയിലായിരുന്നു.
ഇതോടെ ദക്ഷിണ മേഖല ഇന്നിങ്സ് തോൽവി വഴങ്ങുമെന്നു കരുതിയെങ്കിലും ഏഴാം വിക്കറ്റിൽ 192 റൺസ് കൂട്ടിച്ചേർത്ത ആന്ദ്രെ സിദ്ധാർഥ് (84)– അൻകിത് ശർമ (99) സഖ്യം സ്കോർ 426ൽ എത്തിച്ചു. മധ്യമേഖലയ്ക്കായി കുമാർ കാർത്തികേയ 4 വിക്കറ്റ് വീഴ്ത്തി. സ്കോർ: ദക്ഷിണ മേഖല 149, 426. മധ്യമേഖല 511, 66/4
English Summary:








English (US) ·