ദുല്‍ഖര്‍ സല്‍മാനുമായുള്ള മോന്റെ സൗഹൃദം ദോഷം ചെയ്യും എന്ന് ജയസൂര്യ, അവന്റെ അച്ഛന്‍ മമ്മൂട്ടിയാണ്!

19 hours ago 1

Authored by: അശ്വിനി പി|Samayam Malayalam23 Mar 2026, 4:53 p.m. IST

ദുല്‍ഖറിന്റെ വാക്ക് കേട്ടാണ് അവന്‍ ഓരോ കാറും വാങ്ങുന്നത്, അപ്പോള്‍ ഞാനവനോട് പറയും, ദുല്‍ഖറിന്റെ അച്ഛന്‍ മമ്മൂട്ടിയാണ്. നിന്റെ അച്ഛന് ആ അവസ്ഥയല്ല എന്ന്

dq advaithഅദ്വൈതിന് ദുൽഖറുമായുള്ള സൌഹൃദം
ജീവിതത്തിലെ ഏതൊരു കാര്യവും വളരെ രസകരമായി പറയുന്ന ആളാണ് ജയസൂര്യ . അത്തരത്തില്‍ മകന്‍ അദ്വൈതിനെ കുറിച്ചും അവന് കാറുകളോടുള്ള താത്പര്യത്തെ കുറിച്ചും പറഞ്ഞ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

തനിക്ക് വണ്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞു തരുന്നതും, അക്കാര്യത്തില്‍ തന്റെ ഉപദേശകനും മകന്‍ തന്നെയാണ് എന്ന് ജയസൂര്യ പറഞ്ഞു. റേഞ്ച് റോവര്‍ അടക്കം എല്ലാം അവന്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. അദ്വൈതും ദുല്‍ഖര്‍ സല്‍മാനുമായിട്ട് നല്ല കമ്പനിയാ, ദുല്‍ഖറും വണ്ടി പ്രാന്തനാണല്ലോ. ഏതാ പുതിയ വണ്ടി വരുന്നത്, എങ്ങനെയാ എന്നൊക്കെ ഇരുവരും സ്ഥിരം ചാറ്റ് ചെയ്യും.

Also Read: മുന്‍ ഭാര്യയെ കുറിച്ച് ചോദിച്ചപ്പോള്‍ ജിവി പ്രകാശ് പറഞ്ഞ മറുപടി, ഇങ്ങനെ പറയാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കൂ!

വണ്ടിയെ കുറിച്ചൊക്കെയുള്ള ഡിസ്‌കഷന്‍ നടത്തുന്നത് ദുല്‍ഖറുമായിട്ട് തന്നെയാണ്. ദുല്‍ഖറുമായുള്ള കമ്പനി മോന് ദോഷ്യം ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, തീര്‍ച്ചയായും അതേ. പൊന്ന് മോനേ ദുല്‍ഖറിന്റെ അച്ഛന്‍ മമ്മൂട്ടിയാണ്, അവനും ആക്ടറാണ് അത് നീ മറക്കരുത് എന്നാണ് ജയസൂര്യയ്ക്ക് മോനോട് പറയാനുള്ളത്.

ഇതിനോടകം പ്രേക്ഷകര്‍ക്ക് പരിചിതനാണ് ജയസൂര്യയുടെ മകന്‍ അദ്വൈത്. ജയസൂര്യയുടെ ബാല്യകാലം ചെയ്തുകണ്ട് സു സു സുധി വാത്മീകത്തില്‍ താരപുത്രന്‍ അഭിനയിച്ചിരുന്നു. അതിനപ്പുറം സിനിമയുടെ ടെക്‌നിക്കാലിറ്റിയോടാണ് ആദിക്ക് പ്രിയം. ഷോര്‍ട്ട് ഫിലിം സംവിധാനവും എഡിറ്റിങുമായി ചെറുപ്പം മുതലേ അച്ഛനെയും ആരാധകരെയും അദ്വൈത് എന്ന ആദി അമ്പരപ്പിച്ചിട്ടുണ്ട്. പതിനൊന്നാം വയസ്സിലാണ് ആദി ഗുഡ് ഡേ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തത്.

Also Read: ഓമി ബേബിക്ക് എന്താ പ്രധാനമന്ത്രി കൊടുത്തത്, പെട്ടന്നുള്ള ഈ യാത്രയ്ക്ക് പിന്നില്‍; സിന്ധു കൃഷ്ണ പറയുന്നു


2018 ല്‍ അദ്വൈത് ഒരുക്കിയ കളര്‍ഫുള്‍ ഹാന്റ്‌സ് എന്ന ചിത്രം ഒര്‍ലാന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് പുറമെ സര്‍ബത്ത് കഥ എന്ന പേരില്‍ അദ്വൈത് ഒരു വെബ് സീരീസ് ഒരുക്കിയിരുന്നു. താരപുത്രന്‍ തന്നെ എഡിറ്റിങും സംവിധാനവും നിര്‍വ്വഹിച്ച സീരീസിന് വേണ്ടി ദുല്‍ഖര്‍ പാടിയിട്ടുണ്ട്. വണ്ടിക്കാര്യം മാത്രമല്ല, ഇതുപോലുള്ള വര്‍ക്കും ഇരുവര്‍ക്കുമിടയില്‍ നടക്കുന്നുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article