ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന നഹാസ് ഹിദായത്ത് ചിത്രത്തില്‍ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും. 'ഐ ആം ഗെയിം' എന്ന ചിത്രം നിര്‍മിക്കുന്നത് വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. മിഷ്‌കിന്‍ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' ദുല്‍ഖറിന്റെ കരിയറിലെ 40-ാം ചിത്രം കൂടിയാണ്.
പിസാസ്, തുപ്പരിവാലന്‍, അന്ജാതെ, ചിത്തിരം പേസുതേടി, ഒനായും ആട്ടിന്‍കുട്ടിയും തുടങ്ങി ഒമ്പതോളം ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള മിഷ്‌കിന്‍, പതിനേഴോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. സൂപ്പര്‍ ഡീലക്‌സ്, മാവീരന്‍, ലിയോ, ഡ്രാഗണ്‍ എന്നിവയാണ് അതിലെ പ്രധാന ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ക്കൊപ്പം മിഷ്‌കിനും 'ഐ ആം ഗെയി'മില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തിലെ മറ്റു താരങ്ങളുടെ പേരുവിവരങ്ങളും ഓരോന്നായി വരും ദിവസങ്ങളില്‍ പുറത്ത് വിടും.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിംഗ്: ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് ചന്ദ്രശേഖര്‍, ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, വിഎഫ്എക്‌സ്: തൗഫീഖ്- എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍: ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സ്: കണ്ണന്‍ ഗണപത്, സ്റ്റില്‍സ്: എസ്ബികെ.
Content Highlights: Dulquer Salmaan`s 40th film, `I'm Game`, directed by Nahas Hidayath, features Mysskin successful a cardinal role
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·