ദുൽഖറിന്റെ ഗംഭീര തിരിച്ചുവരവ്; 'ഐ ആം ഗെയിം' തിയേറ്ററുകളിൽ എത്തുമ്പോൾ ആരാധകർക്ക് ഇരട്ടി മധുരമായി 'ലക്കി ഭാസ്കർ 2' പ്രഖ്യാപനം

2 weeks ago 3
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകത്തേക്കുള്ള ദുൽഖർ സൽമാന്റെ ഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണ് ആരാധകർ. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം' (I'm Game) ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ, ദുൽഖർ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാക്കി മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി എത്തിയിരിക്കുകയാണ്. 2024-ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ 'ലക്കി ഭാസ്കർ' ( Lucky Baskhar ) എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നതാണ് ആ പുതിയ വാർത്ത.

2024-ൽ റിലീസ് ചെയ്ത ലക്കി ഭാസ്കർ ഒരു ബ്ലാക്ക് കോമഡി ഹീസ്റ്റ് ഡ്രാമയായിരുന്നു. ശമ്പളത്തിൽ നിന്ന് ശമ്പളത്തിലേക്കുള്ള ജീവിതത്തിനിടയിൽ വലിയ കടബാധ്യതകളിൽ വലയുകയും പലിശക്കാരിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന ഒരു സാധാരണ ബാങ്ക് കാഷ്യറായ ഭാസ്കറിന്റെ കഥയാണ് ആദ്യ ഭാഗം പറഞ്ഞത്.

Samayam Malayalam‘നേപ്പോ കിഡ്’ ആയതുകൊണ്ട് സിനിമയിൽ എല്ലാം എളുപ്പമല്ല; ആദ്യ സിനിമ കിട്ടിയേക്കാം, പക്ഷേ പിന്നെ കഴിവ് തന്നെ സംസാരിക്കണം: മേഘ്ന രാജ് സർജ
എന്നാൽ വലിയൊരു അപമാനത്തെ തുടർന്ന് അയാൾ സാമ്പത്തിക തട്ടിപ്പുകളിലേക്ക് തിരിയുന്നതും പണം അയാളുടെ ജീവിതം മാറ്റുന്നതുമാണ് സിനിമയുടെ പ്രമേയം. തൻ്റെ ബുദ്ധി ഉപയോഗിച്ച് അയാൾ എങ്ങനെ പ്രതിസന്ധികളെ മറികടക്കുന്നു എന്നത് പ്രേക്ഷകരെ ഏറെ ആകർഷിച്ചു. മീനാക്ഷി ചൗധരി, സായി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

'ഐ ആം ഗെയിം' ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് സംവിധായകൻ വെങ്കി അറ്റ്ലൂരിയും ദുൽഖർ സൽമാനും ലക്കി ഭാസ്കറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മനസ്സ്തുറന്നത്. നിലവിലെ പ്രോജക്റ്റുകൾ പൂർത്തിയാക്കിയ ശേഷം താൻ ഉടൻ തന്നെ ' ലക്കി ഭാസ്കർ 2 '-വുമായി എത്തുമെന്ന് സംവിധായകൻ വെങ്കി അറ്റ്ലൂരി ഉറപ്പുനൽകി.

"ഉടൻ വരുമോ? ഞാൻ എവിടെ പോയാലും ആളുകൾ എന്നെ ലക്കി ഭാസ്കർ സിനിമയിലെ കഥാപാത്രമായി തിരിച്ചറിയുകയും, ഭാസ്കർ എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്," എന്നായിരുന്നു ദുൽഖറിന്റെ രസകരമായ മറുപടി.


ആദ്യ ഭാഗത്തിൽ ദുൽഖർ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ വെങ്കി അറ്റ്ലൂരി, രണ്ടാം ഭാഗം ഒരുക്കുന്നതിന്റെ സമ്മർദ്ദം തനിക്കുണ്ടെന്നും വ്യക്തമാക്കി. ലക്കി ഭാസ്കർ 2 ആകട്ടെ അല്ലെങ്കിൽ പുതിയൊരു തിരക്കഥയാകട്ടെ, വെങ്കി അറ്റ്ലൂരിയുമായി വീണ്ടും ഒന്നിക്കാൻ താൻ എപ്പോഴും തയ്യാറാണെന്ന് ദുൽഖറും കൂട്ടിച്ചേർത്തു.

ഇപ്പോൾ 'ലക്കി ഭാസ്കർ 2' പ്രഖ്യാപനം ദുൽഖറിന്റെ നിലവിലെ തിരിച്ചുവരവിന് ആരാധകരിൽ വലിയ ആവേശം ഉണ്ടാകും . ആന്റണി വർഗീസ് പെപ്പെ, കതിർ, കയാദു ലോഹർ തുടങ്ങി വലിയൊരു താരനിര ഒന്നിക്കുന്ന 'ഐ ആം ഗെയിം' പാൻ ഇന്ത്യൻ തലത്തിൽ ദുൽഖറിന്റെ താരമൂല്യം വീണ്ടും ഉയർത്തുമെന്നാണ് ബോക്സ് ഓഫീസ് വിലയിരുത്തലുകൾ.

Read Entire Article