18 July 2025, 10:34 AM IST

ജീത്തു ജോസഫ് മോഹൻലാലിനൊപ്പം, ജീത്തു ജോസഫ് | Photo: Jaivin T Xavier/mathrubhumi
മോഹന്‍ലാലിനെ നായകനാക്കി സംവിധാനംചെയ്യുന്ന 'ദൃശ്യം' സിനിമാ പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് എഴുതി പൂര്‍ത്തിയാക്കിയതായി സംവിധായകന്‍ ജീത്തു ജോസഫ്. തിരക്കഥയുടെ ആദ്യഡ്രാഫ്റ്റ് എഴുതി പൂര്‍ത്തിയാക്കി. ഇത്രയും നാള്‍ വിഷമകരമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്‍ഡ് ഡ്രാമാ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജീത്തു. കോളേജിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് ജീത്തു.
'ഇന്നലെ രാത്രിയാണ് ദൃശ്യം 3-യുടെ ക്ലൈമാക്‌സ് എഴുതി പൂര്‍ത്തിയാക്കിയത്. ആദ്യപ്രതി എഴുതി തീര്‍ത്തു. ഇത്രയും നാള്‍ അതിന്റെ ടെന്‍ഷനിലായിരുന്നു. മിറാഷിന്റേയും വലതുവശത്തെ കള്ളന്റേയും ഷൂട്ടിനിടയ്ക്ക് എല്ലാദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റിരുന്ന് എഴുതി. അതൊരു പോരാട്ടമായിരുന്നു. ശാരീരകമായും മാനസികമായും ഞാന്‍ ഏറെ തളര്‍ന്നു. എന്നാല്‍, ഇന്നലെ അതില്‍നിന്ന് മോചനം കിട്ടി', എന്നായിരുന്നു ജീത്തുവിന്റെ വാക്കുകള്‍.
ആശിവാര്‍ദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണവും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് വിവരം. 2013-ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. 'ദൃശ്യം ദി റിസംഷന്‍' എന്ന പേരില്‍ 2021-ല്‍ രണ്ടാംഭാഗവും പുറത്തിറങ്ങി.
Content Highlights: Director Jeethu Joseph has finished penning the climax of Drishyam 3
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·