ദൃശ്യം 3 - സോഷ്യൽ മീഡിയ പ്രതികരണംഅത്രയ്ക്കധികം പ്രതീക്ഷയില്ലാതെയാണ് ദൃശ്യത്തിന്റെ ആദ്യഭാഗം 2013 ല്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം ഒരു നോര്‍മല്‍ ത്രില്ലിങ് സിനിമ, പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചു. ശക്തമായ തിരക്കഥയും അതിനൊത്ത മോഹന്‍ലാലിന്റെ അഭിനയവും എങ്ങനെ വിജയിക്കാതിരിക്കും. സിനിമ സൂപ്പര്‍ ഹിറ്റായി എന്ന് മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ്, ഇന്തോനേഷ്യ, കൊറിയ തുടങ്ങിയ ഭാഷകളിലേക്ക് റീമേക് ചെയ്തു.
Also Read: ഒറ്റരാത്രികൊണ്ട് വന്ന മാറ്റം, ഞാന്‍ ഹിജാബിയായി; അന്നത്തെ ഗ്ലാമര്‍ നായിക, ജീവിതം ഇന്ന് ഹാപ്പിയാണ് എന്ന് മുംതാസ്അങ്ങനെ ഒരു ചരിത്ര സിനിമയാമ് ഇന്ന് മെയ് 21, അതിന്‍രെ മൂന്നാം ഭാഗം പുറത്തിറക്കുന്നത്. അമിത പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ആദ്യ പകുതി അത്രയ്ക്കധികം ആ പ്രതീക്ഷ നിലനിര്‍ത്തിയില്ല എന്നാണ് പൊതു അഭിപ്രായം. അല്പം സ്‌ളോ ആയിരുന്നു. എന്നാല്‍ ഇന്റര്‍വെല്‍ സീന്‍ പൊളിച്ചു. ജീത്തു ജോസഫ് മാജിക് എപ്പോഴും സംഭവിക്കുന്നത് സെക്കന്റ് ഹാഫിലാണ്, ആ കാത്തിരിപ്പാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രതീക്ഷ.
ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഇമോഷണല്‍ അവസ്ഥകളെല്ലാം പറഞ്ഞുകൊണ്ട്, അല്പം സ്‌ളോ ആയിട്ടാമ് ആദ്യ ഭാഗം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീത്തു ജോസഫ് പറഞ്ഞത് പോലെ തന്നെ ഒരു ഇന്റന്‍സ് ഡ്രാമയാണ്. പക്ഷേ എവിടെയും ബോര്‍ അടിപ്പിക്കുന്നില്ല, എന്‍ഗേജിങ് ആയി മുന്നോട്ടു പോകുന്നുണ്ട്. ദൃശ്യം 2 വിനെ അപേക്ഷിച്ച് മേക്കിങ് കുറച്ചുകൂടെ മികച്ചു നില്‍ക്കുന്നു. ഇന്റര്‍വെല്‍ ബ്ലോക്ക് ഒരു ഹൂക്കിട്ട് നില്‍ക്കുന്നു.
പക്ഷേ ഫസ്റ്റ് ഹാഫ് എങ്ങനെയൊക്കെ പോയിരുന്നാലും രണ്ടാം പകുതി, അത് ശരിക്കുമൊരു ജീത്തു ജോസഫ് മാജിക് തന്നെയായിരുന്നു എന്നാണ് പ്രേക്ഷക നിരീക്ഷണം. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ഓരോ സീനും പിടിച്ചിരുത്തുന്നതാണ്. ക്ലൈമാക്‌സ് മൈന്റ് ബ്ലോയിങ് എക്‌സ്പീരിയന്‍സാണ്. ഇന്റലിജന്റ് ആയ, സസ്‌പെന്‍സ് നിറച്ച, സിനിമാറ്റിക് മികവിലുള്ള ഗംഭീരമായ ക്ലൈമാക്സ്.






English (US) ·