ശ്രീലക്ഷ്മി മേനോൻ
18 July 2025, 01:45 PM IST
ഇതൊരു നല്ല സിനിമയാണ്, പക്ഷേ ആൾക്കാർ വേറെ ലെവലിലൊക്ക പ്രതീക്ഷിച്ച് വന്നാൽ എന്താകുമെന്ന് എനിക്ക് പറയാനാകില്ല.

ജീത്തു ജോസഫ് | ഫോട്ടോ: മാതൃഭൂമി
ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ ജീത്തു ജോസഫ്. മൂന്നാം ഭാഗം ഒരുങ്ങുമ്പോൾ വലിയ സമ്മർദ്ദമുണ്ടെന്നും ജീത്തു മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
"ദൃശ്യം മൂന്നാം ഭാഗം ഒരുങ്ങുമ്പോൾ സമ്മർദ്ദമുണ്ട്. അത് സ്വാഭാവികമാണല്ലോ.. കാരണം ആകാശത്തോളം ഉയരത്തിലാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ. ദൃശ്യം ചെയ്യുമ്പോൾ രണ്ടാം ഭാഗം മനസിലുണ്ടായിരുന്നേ ഇല്ല. രണ്ടാം ഭാഗത്തിന്റെ പ്ലാൻ വന്ന സമയത്ത് എന്റെ ഭാര്യ ലിൻഡയും മക്കളുമൊക്കെ ഇത് വേണോ എന്ന് ചോദിച്ചു. എഴുതി നോക്കട്ടെ ഓക്കെ അല്ലെങ്കിൽ വിട്ടു കളയാം എന്നായിരുന്നു എനിക്ക്. പക്ഷേ എഴുതിക്കഴിഞ്ഞപ്പോൾ മക്കൾ വന്നു പറഞ്ഞു ഡാഡി ഇത് നല്ല സിനിമയാണ് എത്ര ഓടും എന്നൊന്നും അറിയില്ല, പക്ഷേ നല്ല സിനിമയാണ് നമുക്ക് ചെയ്യാം എന്ന്. നിലവിൽ നാല് പേർക്കെ മൂന്നാം ഭാഗത്തിന്റെ കഥ അറിയൂ. എന്റെ പിള്ളേർക്കും എന്റെ ഒരു സുഹൃത്തിനും പിന്നെ എനിക്ക് തിരക്കഥ ടൈപ്പ് ചെയ്തു തരുന്ന മറ്റൊരു സുഹൃത്തിനും മാത്രമേ കഥ അറിയൂ. അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇതൊരു നല്ല സിനിമയാണ്, പക്ഷേ ആൾക്കാർ വേറെ ലെവലിലൊക്ക പ്രതീക്ഷിച്ച് വന്നാൽ എന്താകുമെന്ന് എനിക്ക് പറയാനാകില്ല. ഞാൻ ആ ചാൻസ് എടുക്കുകയാണ്".. ജീത്തു പറയുന്നു.
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണവും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് വിവരം. 2013-ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. 'ദൃശ്യം ദി റിസംഷന്‍' എന്ന പേരില്‍ 2021-ല്‍ രണ്ടാംഭാഗവും പുറത്തിറങ്ങി.
മിറാഷ് ആണ് ജീത്തുവിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാവുന്നത്. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാകാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രമായ മിറാഷ് ഒരു ഇമോഷണൽ ത്രില്ലറാണ്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റു പ്രമുഖ താരങ്ങള്‍. കൂമന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്.
Content Highlights: jeethu joseph astir Drishyam 3 Climax Mohanlal Ashirvad Cinemas Movie to commencement soon
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·