ദൃശ്യം മൂന്നിലും പ്രതീക്ഷിക്കാത്ത ചിലത് നടക്കും! സീറ്റിൽ നിന്നും അനങ്ങാൻ ആകാത്ത പോലെ ഇരിക്കും; ഉറപ്പ്

3 months ago 13

Authored by: ഋതു നായർ|Samayam Malayalam8 Feb 2026, 6:34 p.m. IST

2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ഫെബ്രുവരി 19 നാണ് പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

drishyam 3 asha sarath reveals the excitement origin   of this movie(ഫോട്ടോസ്- Samayam Malayalam)

2026 ൽ പ്രേക്ഷകർ അക്ഷമർ ആയി കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ദൃശ്യം 3 . ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രം ഏപ്രിൽ റിലീസിന് എത്തും എന്നാണ് പ്രതീക്ഷ. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ചിത്രത്തിന്റെ ആദ്യരണ്ടുഭാഗങ്ങൾ വലിയ വിജയമായിരുന്നു. ദൃശ്യം 3 ഉം അത്തരത്തിൽ ഒരു വിജയം ആകും എന്നാണ് പ്രതീക്ഷയും. ക്ലബ് എഫ്എമ്മിനോട് സംസാരിക്കവേ ആണ് ചിത്രത്തിലെ ലീഡ് റോളിൽ ഒരാൾ ആയ ആശ ശരത് , ദൃശ്യം 3 ലും ഒന്നും രണ്ടും ഭാഗങ്ങളുടേതിന് സമാനമായ ഒരു ക്ലൈമാക്സ് ഉണ്ടാകും എന്ന് പറയുന്നത്. തീർച്ചയായും ഉണ്ടാകും ഉറപ്പായും എല്ലാവരും സ്ഥബ്ദർ ആകുന്ന സീൻ ഉണ്ടാകും ആശാ പറഞ്ഞു.

ചിത്രം പൂർത്തിയാക്കിയപ്പോൾ താൻ സന്തുഷ്ട ആണെന്നും അത് റിലീസ് ചെയ്യുമ്പോൾ മാത്രമേ പ്രേക്ഷകർക്ക് അറിയൂ എന്നും നടി കൂട്ടിച്ചേർത്തു. എല്ലായ്‌പ്പോഴും എന്നപോലെ, ചിത്രം പ്രേക്ഷകർക്കിടയിൽ ആവേശം സൃഷ്ടിക്കുമെന്നും അവർ വ്യക്തമാക്കി. ഗീത പ്രഭാകർ എന്ന കഥാപാത്രമാണ് ആശാ അവതരിപ്പിക്കുന്നത്.

ഗീത പ്രഭാകറിന്റെ മകൻ വരുൺ പ്രഭാകറിന്റെ തിരോധാനത്തെത്തുടർന്ന് ജോർജ്ജ്കുട്ടിയും കുടുംബവും സംശയത്തിന്റെ നിഴലിൽ ആകുമ്പോൾ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ലര്യങ്ങൾ. ജോർജ്ജ്കുട്ടിയുടെ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി സംഭവങ്ങൾ സത്യം എന്താണെന്നും കുടുംബം ഒരു തീവ്രമായ പരീക്ഷണ ഘട്ടത്തിലൂടെ എങ്ങനെ കടന്നുപോകുന്നുവെന്നും ആണ് ചിത്രം പറയുന്നത്.

2021-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ബാക്കിയായി ജോർജ് കുട്ടിയുടെ കുടുംബ ജീവിതത്തിലെ മറ്റൊരു അധ്യായത്തിലേക്ക് ആകും മൂന്നാം ഭാഗം കടക്കുന്നത് എന്നാണ് സൂചന.

മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശ ശരത്, മുരളി ഗോപി, സിദ്ദിഖ് തുടങ്ങി നിരവധി പേർ മൂന്നാം ഭാഗത്തിലും ഉണ്ടാകും എന്നാണ് സൂചന. ചിത്രം 2026 ഏപ്രിൽ 2 ന് തിയേറ്ററുകളിൽ എത്തും.

അതേസമയം മോഹൻലാൽ ഇപ്പോൾ L366 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ പോലീസ് കോമഡി-ആക്ഷൻ ചിത്രത്തിൽ സൂപ്പർസ്റ്റാർ ടി.എസ്. ലവ്‌ലജൻ എന്ന പോലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്.

Read Entire Article