Published: January 16, 2026 07:01 AM IST Updated: January 16, 2026 08:01 AM IST
1 minute Read
നവി മുംബൈ∙ ഡൽഹിക്കെതിരായ മത്സരത്തിൽ നിർബന്ധിത റിട്ടയേഡ് ഔട്ട് ആയതിന്റെ വിഷമത്തോടെയാണ് യുപി താരം ഹർലീൻ ഡിയോൾ മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങിയത്. എന്നാൽ യുപിയുടെ വിജയനായികയായാണ് മത്സരശേഷം ഹർലീൻ ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്.
വെടിക്കെട്ട് അർധ സെഞ്ചറിയുമായി ഹർലീൻ (39 പന്തിൽ 64 നോട്ടൗട്ട്) മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ യുപിക്ക് 7 വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ, നാറ്റ് സിവർ ബ്രെന്റിന്റെ (43 പന്തിൽ 65) കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ ഹർലീൻ, മെഗ് ലാനിങ് (25), ഫീബി ലിച്ച്ഫീൽഡ് (25), ക്ലോയ് ട്രയോൺ (27 നോട്ടൗട്ട്) എന്നിവരുടെ മികവിൽ 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ യുപി ലക്ഷ്യം കണ്ടു. സ്കോർ: മുംബൈ 20 ഓവറിൽ 5ന് 161. യുപി 18.1 ഓവറിൽ 3ന് 162. സീസണിൽ യുപിയുടെ ആദ്യ ജയമാണിത്.
English Summary:








English (US) ·