13 May 2025, 06:45 PM IST

പ്രതീകാത്മക ചിത്രം, അഖിൽ മാരാർ | Photo: AFP, Screen grab/ Facebook: Akhil Marar
കൊല്ലം: ദേശവിരുദ്ധപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സംവിധായകനും റിയാലിറ്റോ ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ പരാതിയുമായി ബിജെപി. കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് അഖില്‍ മാരാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്താനുമായുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയതില്‍ അഖിലിന്റെ വിമര്‍ശനത്തിനെതിരെയാണ് പരാതി.
സാമൂഹികമാധ്യമങ്ങളിലായിരുന്നു അഖിലിന്റെ വിവാദപരാമര്‍ശം. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കി. അഖിലിന്റേത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്നാണ് ബിജെപി ആരോപണം.
'അഖില്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയത് രാജ്യവിരുദ്ധപ്രസ്താവനയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഒറ്റക്കെട്ടായി പാകിസ്താനെതിരെ തിരിച്ചടിക്കുമ്പോള്‍ തികച്ചും രാജ്യവിരുദ്ധമായ പ്രസ്താവനയാണ് അഖില്‍ മാരാര്‍ നടത്തിയത്', ബിജെപി നേതാവ് അനീഷ് കിഴക്കേക്കര ആരോപിച്ചു.
Content Highlights: BJP filed constabulary ailment against manager Akhil Marar for his alleged anti-national comments
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·