Published: July 18 , 2025 12:39 PM IST
1 minute Read
ന്യൂഡൽഹി ∙ പാർലമെന്റ് വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ദേശീയ കായിക ഗവേണൻസ് ബിൽ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി), രാജ്യാന്തര ഫുട്ബോൾ ഭരണസമിതി (ഫിഫ) തുടങ്ങിയവയുടെ നിർദേശങ്ങൾകൂടി കണക്കിലെടുത്തു തയാറാക്കിയതാണെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ), സ്പോർട്സ് ഫെഡറേഷനുകൾ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ‘ഖേലോ ഭാരത് കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുൻ കായിക മന്ത്രിയും കോൺഗ്രസ് നേതാവുമായ അജയ് മാക്കനുമായും ബില്ലിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു.
കരട് ബില്ലിനു പൊതുജനങ്ങളിൽനിന്ന് അറുന്നൂറിലധികം നിർദേശങ്ങൾ ലഭിച്ചു. കായിക രംഗവുമായി ബന്ധമുള്ള അഭിഭാഷകരിൽനിന്നും അഭിപ്രായങ്ങൾ തേടിയിരുന്നു. രാജ്യാന്തര കായിക സംഘടനകൾക്കും കരടുബിൽ അയച്ചു നൽകി. ഇതിൽ ഫിഫ ചില സംശയങ്ങൾ ഉന്നയിച്ചപ്പോൾ അവരുമായി ചർച്ച ചെയ്യാൻ ഒരു പ്രതിനിധിയെ ഫിഫ ആസ്ഥാനത്തേക്ക് അയച്ചെന്നും മന്ത്രി പറഞ്ഞു.
കായിക മേഖലയിലെ തർക്കപരിഹാരത്തിനു സ്പോർട്സ് ട്രൈബ്യൂണൽ കൊണ്ടുവരിക, ഫെഡറേഷനുകളുടെ മേൽനോട്ടത്തിനു സ്പോർട്സ് റഗുലേറ്ററി ബോർഡ് ഓഫ് ഇന്ത്യ രൂപീകരിക്കുക തുടങ്ങി വിവിധ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ബിൽ.
English Summary:








English (US) ·