Published: April 25 , 2025 09:32 AM IST
1 minute Read
തിരുവനന്തപുരം ∙ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ മെഡൽ നേടിയ കേരള താരങ്ങൾക്കുള്ള സമ്മാനത്തുക സർക്കാർ പ്രഖ്യാപിച്ചു. വ്യക്തിഗത ഇനങ്ങളിൽ സ്വർണം, വെള്ളി, വെങ്കല ജേതാക്കൾക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം രൂപ വീതവും ടീം ഇനങ്ങളിലെ മെഡൽ ജേതാക്കൾക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം, ഒരു ലക്ഷം വീതവുമാണ് സമ്മാനം.
കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര മേയ് 21ന് സമാപിച്ച ശേഷം സംഘടിപ്പിക്കുന്ന പരിപാടിയിൽ തുക സമ്മാനിക്കുമെന്നു മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. കേരള സ്പോർട്സ് കൗൺസിലിൽ നിന്ന് 2021നു ശേഷം വിരമിച്ചവർക്ക് നൽകാനുളള പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ 11.28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതും വൈകാതെ നൽകും.
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിലെത്തിയ ശേഷം സംയുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary:








English (US) ·