01 August 2025, 04:16 PM IST

റാണി മുഖർജി/ വിക്രാന്ത് മാസി | Photo: ANI/ PTI
ന്യൂഡൽഹി: 2023 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്കാണ് പ്രഖ്യാപനം. ട്വല്‍ത് ഫെയ്ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസി മികച്ച നടനാകുമെന്നാണ് സൂചന.
മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജിയെ മികച്ച നടിയായും പരിഗണിക്കുന്നുണ്ട്. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.
'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രമാണ് ഏറ്റവും മികച്ച ചിത്രത്തിനായുള്ള പരിഗണന പട്ടികയില്‍ മുന്നിലുള്ളത്. 2023-ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
Content Highlights: rani mukerji and vikrant massey frontrunners for nationalist awards
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·