03 August 2025, 10:26 PM IST

ദേശീയ പുരസ്കാരം നേടിയ വിജയരാഘവനെ 'പള്ളിച്ചട്ടമ്പി' ടീം ആദരിക്കുന്നു
മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ വിജയരാഘവനെ ആദരിച്ചു. ചിത്രീകരണം പുരോഗമിക്കുന്ന 'പള്ളിചട്ടമ്പി' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് അദ്ദേഹത്തെ ആദരിച്ചത്. കഴിഞ്ഞദിവസം പള്ളിച്ചട്ടമ്പിയുടെ സെറ്റില്‍ നടന്ന ചടങ്ങില്‍ സംവിധായാകന്‍ ഡിജോ ജോസ് ആന്റണി, നടന്‍ ടൊവിനോ തോമസ് എന്നിവര്‍ അടക്കമുള്ള സിനിമയുടെ പ്രധാനതാരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.
'പൂക്കാലം' എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് വിജയരാഘവന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ആദ്യമായാണ് വിജയരാഘവന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. മലയാളത്തില്‍ നിന്നും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉര്‍വശിക്കും ലഭിച്ചിരുന്നു. വിജയരാഘവനെ ആദരിക്കുന്ന ചടങ്ങില്‍ നടന്മാരായ കരമന സുധീര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയ മറ്റ് താരങ്ങളും പങ്കെടുത്തു.
വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണം തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. തെന്നിന്ത്യന്‍ താരം കയദു ലോഹറാണ് നായിക. 2026-ല്‍ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: National Award-winning histrion Vijayaraghavan is honored by the 'Pallichattambi' team
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·