ദേശീയ പുരസ്കാരം നാലാം തവണയും തൂക്കി മമ്മൂട്ടി; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

3 days ago 1
ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായി മമ്മൂട്ടി. നാലാം തവണയാണ് മമ്മൂട്ടിയെത്തേടി ഈ അവാർഡ് എത്തുന്നത്. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് ദേശീയ പുരസ്കാരം. ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ഈ അവാര്‍ഡ് പ്രഖ്യാപനത്തെ കാത്തിരുന്നത്. മികച്ച നടനുള്ള പുരസ്കാരം നേരത്തെ അമിതാബ് ബച്ചന് നാലുതവണ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഒരു വടക്കൻ വീരഗാഥ, മതിലുകൾ (1989), വിധേയൻ, പൊന്തൻമാട (1993) , ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നീ ചിത്രങ്ങളിലാണ് ഇതിനു മുമ്പ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചത്.

സിനിമാട്ടോഗ്രഫിക്കുള്ള ദേശീയ അവാർഡ് ഭ്രമയുഗത്തിന് ലഭിച്ചു. ഷഹനാദ് ജലാൽ ആണ് ഛായാഗ്രാഹകൻ. എആർഎമ്മിലെ ഗാനത്തിന് (അങ്ങ് വാനക്കോണില്) വൈക്കം വിജയലക്ഷ്മിക്ക് ദേശീയ അവാർഡ്. മികച്ച മലയാള ചിത്രം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. ജയരാജിന്റെ അധ്യക്ഷതയിലുള്ള 11 അംഗ ജൂറിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മികച്ച തമിഴ് സിനിമയായി ധനുഷ് സംവിധാനം ചെയ്ത രായൻ തെരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം ഭദ്രകാളി നാടകത്തിന് ലഭിച്ചു.

ഫീച്ചർ ഫിലിം വിഭാഗത്തിൽ മെയ്യഴകനിലെ സൗണ്ട് ഡിസൈിന് സുരേൻ. ജിക്ക് പ്രത്യേക പരാമർശം. ധനുഷിന് ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശം ലഭിച്ചു. തെലുങ്ക് ചിത്രം കമ്മിറ്റി കുറോളുവിനും പ്രത്യേക പരാമർശമുണ്ട്. പ്രത്യേക പരാമർസം ലഭിച്ച തമിഴ് ചിത്രം രായൻ. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ ചോല ഡോറ ഔർ സൂരി എന്ന ചിത്രത്തിന് പ്രത്യേക ജൂറി പുരസ്കാരം. ഭദ്രകാളി നാടകം എന്ന മലയാള ചിത്രത്തിനും പ്രത്യേക പരാമർശമുണ്ട്. സൗണ്ട് ഡിസൈൻ പ്രത്യേക പരാമർശം ഹരിഹരസുതന് ബ്ലൂ എന്ന തമിഴ് ചിത്രത്തിലെ സൗണ്ട് ഡിസൈനിന് ലഭിച്ചു.

മികച്ച ഹിന്ദി ചിത്രം ശ്രീകാന്ത് ആണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് ജിവി പ്രകാശിന് ലഭിച്ചു. അമരൻ എന്ന ചിത്രത്തിലെ സംഗീതം. പുഷ്പ 2 വിലെ വസ്ത്രാലങ്കാരത്തിന് ദീപാ ലി നൂറിന് ദേശീയപുരസ്കാരം. ലക്കി ഭാസ്കറിലെ ഡയലോഗിനും ദേശീയ അവാർഡ‍് ലഭിച്ചു. വെങ്കി അട്ലൂരിയാണ് അവാർഡ് ജേതാവ്.

Read Entire Article