ദേശീയ ഫെന്‍സിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ഒ.കെ. വിനീഷ്

5 months ago 5

20 August 2025, 09:27 PM IST

fencing

ഒ.കെ. വിനീഷ്

നൈനിത്താള്‍ (ഉത്തരാഖണ്ഡ്): ഫെന്‍സിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 2025-2029 വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഒ.കെ. വിനീഷ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി സതേഷ് പട്ടേല്‍ പ്രസിഡന്റായും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേത്ത സെക്രട്ടറിയായും, ഒഡീഷയിലെ ദിപേന്ദ്ര സഹൂ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തില്‍ ഫെന്‍സിംഗ് രംഗത്ത് സജീവമായ ഒ.കെ. വിനീഷ്, കേരള സ്പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റും കണ്ണൂര്‍ ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായിരുന്നു. ഇപ്പോള്‍ കേരള ഫെന്‍സിംഗ് അസോസിയേഷന്‍ പ്രസിഡന്റായും ചുമതല വഹിക്കുന്നു. 52 അംഗ കമ്മിറ്റിയിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. അത്ലറ്റിക് കമ്മിറ്റി അംഗങ്ങളായി ഭവാനി ദേവി, രാധിക അവധി എന്നവരെയും തിരഞ്ഞെടുത്തു.

Content Highlights: O.K. Vineesh Elected Vice President of Fencing Association of India

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article