Published: November 30, 2025 11:18 AM IST Updated: November 30, 2025 12:03 PM IST
1 minute Read
ഭിവാനി∙ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ഹാട്രിക് കിരീടം. 67 പോയിന്റു നേടിയാണ് തുടർച്ചയായ മൂന്നാം തവണയും കേരളം ഓവറോൾ ചാംപ്യന്മാരായത്. എട്ടു സ്വർണവും മൂന്നു വെള്ളിയും ആറു വെങ്കലവുമടക്കം 17 മെഡലുകളാണ് കേരളം സ്വന്തമാക്കിയത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ സി.കെ. ഫസലുൽ ഹഖാണ് മികച്ച താരം. 110 മീറ്റർ ഹർഡിൽസിലും 4–100 മീറ്റർ റിലേയിലും സ്വർണം നേടിയ ഫസലുൽ, മലപ്പുറം തിരുനാവായ നവാമുകുന്ദ എച്ച്എസ്എസ് വിദ്യാർഥിയാണ്. ആൺകുട്ടികളുടെ വിഭാഗത്തിലും കേരളമാണ് ചാംപ്യന്മാർ.
അവസാന ദിനമായ ഇന്നു കേരളത്തിന് ഒരു സ്വർണവും ഒരു വെങ്കലവുമടക്കം രണ്ടു മെഡലുകൾ ലഭിച്ചു. ആൺകുട്ടികളുടെ 4– 400 മീറ്റർ റിലേയിൽ സ്വർണവും പെൺകുട്ടികളുടെ 4– 400 മീറ്റർ റിലേയിൽ വെങ്കലവുമാണ് നേടിയത്.
ആരോമൽ ഉണ്ണി, സ്റ്റെഫിൻ സാലു, ഗൗതം കൃഷ്ണ, അൽഷമീൻ ഹുസൈൻ എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. പെൺകുട്ടികളുടെ 4–100 മീറ്റർ റിലേയിൽ വി.ലിപിക, കെ.വീണ, ഡി.ദീസ, വി.ജെ.നവ്യ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
64 പോയിന്റു നേടി ആതിഥേയരായ ഹരിയാനയ്ക്കാണ് മീറ്റിൽ രണ്ടാം സ്ഥാനം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മഹാരാഷ്ട്ര ഇത്തവണ മൂന്നാമതായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഹരിയാനയാണ് ചാംപ്യന്മാർ. ഹരിയാനയുടെ ആരതി മികച്ച താരവുമായി.
English Summary:








English (US) ·