മാസങ്ങള്‍ക്ക് മുന്‍പ് സംസാരിച്ച ഒരു അഭിമുഖത്തില്‍ ധ്രുവ് വിക്രം തന്റെ ദേഷ്യം വരുന്ന സ്വഭാവത്തെ കുറിച്ച് സംസാരിച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
ഞാന്‍ പഴഞ്ചനാണ് എന്ന് പറയാം; എന്നാലും ഡേറ്റ് ചെയ്യുമ്പോള്‍ പുരുഷന്‍ തന്നെ ബില്‍ പേ ചെയ്യണം എന്ന് ധ്രുവ് വിക്രം
അതെ എനിക്ക് ദേഷ്യം കൈകാര്യം ചെയ്യുന്നതില്‍ പ്രശ്‌നമുണ്ട്, അത് നിയന്ത്രിക്കാന്‍ കഴിയാതെ വരും. പക്ഷേ ഇപ്പോള്‍ ഞാനത് പരിഹരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്രുവ് വിക്രം പറഞ്ഞിരിയ്ക്കുന്നത്. മെഡിറ്റേഷനൊന്നും ചെയ്യുകയല്ല. കണ്ണുകള്‍ പതിയെ അടയ്ക്കും, എന്നിട്ട് കുറച്ച് സമയം മിണ്ടാതെയിരിക്കും, എന്നിട്ട് സെല്‍ഫ് മോട്ടിവേറ്റ് ചെയ്യും. അങ്ങനെ നിയന്ത്രിച്ചു വരികയാണെന്നാണ് ധ്രുവ് വിക്രം പറഞ്ഞത്.
അച്ഛന്റെ ലെഗസി പിന്‍തുടര്‍ന്നുകൊണ്ടാണ് ധ്രുവ് വിക്രമും സിനിമയിലേക്ക് എത്തിയത്. എന്നാല്‍ ധ്രുവിന്റെ സിനിമ പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. 2008 ല്‍ പസങ്ക് എന്ന ചിത്രത്തിന് വേണ്ടി പാണ്ഡിരാജ് ധ്രുവിനെ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അന്ന് മകനെ അഭിനയിപ്പിക്കാന്‍ വിക്രമിന് താത്പര്യമുണ്ടായിരുന്നില്ല.
പിന്നീട് മെറ്റ് ഫിലിം സ്‌കൂളില്‍ നിന്ന് ആറ് മാസത്തെ ഫിലിം മേക്കിങ് കോഴ്‌സ് പൂര്‍ത്തിയാക്കിതയതിന് ശേഷമാണ് ധ്രുവ് സിനിമയിലേക്ക് വരുന്നത്. അതും ഒറു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തുകൊണ്ടായിരുന്നു. ഗുഡ് നൈറ്റ് ചാര്‍ലി എന്ന ഹ്രസ്വ ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ബാല സംവിധാനം ചെയ്ത വര്‍മാ എന്ന സിനിമയിലൂടെയാണ് ധ്രുവ് വിക്രമിന് ആദ്യത്തെ സിനിമ അവസരം വന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു അത്. എന്നാല്‍ പ്രൊഡ്യൂസറുടെ പ്രശ്‌നം കാരണം സിനിമയുടെ ഷൂട്ടിങ് മുടങ്ങി. പിന്നീട് ആദിത്യ വര്‍മ എന്ന പേരില്‍ ചിത്രം റീലോഞ്ച് ചെയ്യുകയും ഗിരീസായ ചിത്രം സംവിധാനം ചെയ്യുകയുമായിരുന്നു. അതാണ് ധ്രുവിന്റെ തുടക്കം. മഹാന്‍ എന്ന ചിത്രത്തിലാണ് പിന്നീട് ധ്രുവ് അഭിനയിച്ചത്. അതിന് ശേഷം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ബൈസണ്‍, അത് വന്‍ ഹിറ്റാവുകയും ചെയ്തു. ബൈസണിലെ അഭിനയച്ചിന് ധ്രുവിനെ തേടി അംഗീകാരങ്ങളും പ്രശംസകളും വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.




English (US) ·