ദേഷ്യം വന്നാല്‍ നയന്‍ ടെറര്‍ ആണ്, പക്ഷേ എല്ലാത്തിനും കൂടെ നില്‍ക്കുന്ന ഭാര്യയുമാണ്; വിഘ്‌നേശ് ശിവന്‍

1 month ago 8
nayanthara wikkiനയൻതാരയും വിക്കിയും
ഒരുപാട് വിവാദങ്ങള്‍ നേരിട്ട, നേരിടുന്ന പ്രണയ ബന്ധമാണ് നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും. എന്നാല്‍ അതിനെയൊന്നും മൈന്റ് ചെയ്യാതെ ഇരുവരും മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുകയാണ്. നയന്‍താരയുടെ ബിസിനസ്സിലായാലും സിനിമയില്‍ ആയാലും രണ്ടുപേരും പരസ്പരം പിന്തുണയ്ക്കും. കവിത പോലെ മനോഹരമാണ് ഇപ്പോഴും ഞങ്ങളുടെ പ്രണയം എന്നാണ് വിഘ്‌നേശ് ശിവന്‍ പറയുന്നത്.

നയന് വേണ്ടി സിനിമയില്‍ എഴുതിയ പാട്ടുകള്‍ എല്ലാം അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ്. ഇപ്പോഴും ഞങ്ങളുടെ പ്രണയം ആ പീക്ക് ലെവലില്‍ തന്നെയാണ്. ഞാന്‍ ഏത് പാട്ട് എഴുതിയാലും നയന് അയച്ചു കൊടുക്കും. നമ്മള്‍ എന്തെങ്കിലും നല്ലത് ചെയ്യുമ്പോള്‍ ദൈവത്തിന് മുന്നില്‍ വച്ച് പ്രാര്‍ത്ഥിച്ചിട്ട് തിരിച്ചെടുക്കില്ലേ, അതുപോലെയാണത്. പാട്ട് എഴുതിയാല്‍ ഞാന്‍ നയന് അയച്ചുകൊടുക്കും, അത് വായിച്ച് ഒരു എയിഞ്ചല്‍ ഇമോജിയും ഹാര്‍ട്ടും നയന്‍ തിരിച്ചയക്കും, അതിന് ശേഷമാണ് മ്യൂസിക് ഡയരക്ടേഴ്‌സിന് ഞാന്‍ ആ പാട്ട് അയച്ചു കൊടുക്കുന്നത്.

Also Read: തമന്നയുമായി ബ്രേക്കപ്പായതിന് ശേഷം നേരിടുന്ന സൈബര്‍ അറ്റാക്ക്, ഞങ്ങളും മനുഷ്യരാണ് എന്ന് വിജയ് വര്‍മ

ഞങ്ങള്‍ക്കിടയില്‍ ഭീകരമായ വഴക്കു നടക്കുന്നതിനിടയിലും ഈ സംഭവം നടക്കുന്നത് രസകരമാണ്. അതിനിടയിലും ഞാന്‍ എഴുതിയ പാട്ട് അയച്ചുകൊടുത്താല്‍ കുറച്ച് സമയം എടുത്തിട്ട് തിരിച്ചയക്കും. വഴക്കൊക്കെ സര്‍വ്വ സാധാരണമായി എല്ലാ വീട്ടിലും നടക്കുന്നത് പോലെ നടക്കും. എല്ലാ ഭാര്യമാരെയും പോലെ നയനും ദേഷ്യം വന്നാല്‍ ടെറര്‍ ആണ്. എന്നാല്‍ നയനെ പോലെ സ്വീറ്റും സോഫ്റ്റുമായ മറ്റൊരാളുമില്ല.

എന്തിനും കൂടെ നില്‍ക്കുന്ന ഭാര്യയാണ്. ഞങ്ങള്‍ക്കായി കുറച്ച് നേരം എപ്പോഴുമുണ്ടാവും. വര്‍ഷം 360 ദിവസമാണല്ലോ, അതില്‍ 260 ദിവസം ജോലി എന്ന് പറഞ്ഞ് അലഞ്ഞാലും 100 ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടാവണം എന്നത് നിര്‍ബന്ധമാണ്. വര്‍ക്ക് വരുമ്പോള്‍ മുഴുവന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പോകും. അത് തീര്‍ത്ത് തിരിച്ചു വന്നാല്‍ എവിടെയെങ്കിലും അവധി ആഘോഷിക്കാന്‍ പോകും, ചിലപ്പോള്‍ 25- 30 ദിവസം എല്ലാം വെക്കേഷന്‍ ആഘോഷിക്കും.


അതല്ലെങ്കില്‍ ദിവസവും കാര്‍ എടുത്ത് ചെന്നൈയില്‍ ഒന്നും കറങ്ങും. റോഡ് സൈഡിലുള്ള പൊറോട്ടയും ബീഫ് കറിയുമൊക്കെ അഡര്‍ ചെയ്ത് കഴിക്കും. നട്ടപാതിരായ്ക്ക്, 2 മണിക്ക് എന്തെങ്കിലും കഴിക്കണം എന്ന് എനിക്ക് തോന്നിയാല്‍ വിളിച്ചാല്‍ അപ്പോഴും നയന്‍ വരും. ഞങ്ങള്‍ക്കിഷ്ടപ്പെട്ട പാട്ട് പ്ലേ ചെയ്ത് കാറില്‍ ഡ്രൈവ് ചെയ്യാന്‍ ഇഷ്ടമാണ്. അങ്ങനെ മനോഹരമാണ് ജീവിതം എന്നാണ് വിഘ്‌നേശ് പറയുന്നത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article