18 April 2025, 05:32 PM IST

Photo: instagram.com/athiyashetty/
ബെംഗളൂരു: മകളുടെ പേര് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും പങ്കാളി ആതിയ ഷെട്ടിയും. രാഹുലിന്റെ 33-ാം ജന്മദിനത്തിലാണ് കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇവാര വിപുല രാഹുല്‍ എന്നാണ് കുഞ്ഞിന്റെ പേര്. രാഹുലും ആതിയയും ഒന്നിച്ച് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലാണ് പേര് പങ്കുവെച്ചിരിക്കുന്നത്. പേരിന്റെ അര്‍ഥവും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
സംസ്‌കൃതത്തില്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് ഇവാര എന്ന പേരുകൊണ്ട് അര്‍ഥമാക്കുന്നത്. കുഞ്ഞിന്റെ മുത്തശ്ശിയോടുള്ള ബഹുമാനം കൊണ്ടാണ് വിപുല എന്ന മധ്യനാമം ചേര്‍ത്തിരിക്കുന്നതെന്നും ആതിയ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന രാഹുലും ഈ സമയം കുഞ്ഞിനെ നോക്കുന്ന ആതിയയുടെയും ചിത്രമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
'ഞങ്ങളുടെ മകള്‍, ഞങ്ങളുടെ എല്ലാം. ഇവാര - ദൈവത്തിന്റെ സമ്മാനം,' ചിത്രം പങ്കുവെച്ച് ഇരുവരും കുറിച്ചു. മാര്‍ച്ച് 24-ന് ആണ് രാഹുലിനും ആതിയക്കും പെണ്‍കുഞ്ഞ് ജനിച്ചത്.
Content Highlights: Indian cricketer KL Rahul and Athiya Shetty uncover their daughter`s name, Ivara, meaning `God`s gift








English (US) ·