‘ദൈവമേ! എന്തൊരു മണ്ടത്തരം’: ശ്രേയസ്സ് അയ്യർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ

2 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: May 12, 2026 11:26 AM IST Updated: May 12, 2026 10:33 PM IST

2 minute Read

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ  പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. (Photo by Sajjad HUSSAIN / AFP)
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. (Photo by Sajjad HUSSAIN / AFP)

ധരംശാല ∙ ഐപിഎൽ സീസണിന്റെ തുടക്കത്തിലെ വിജയക്കുതിപ്പിനു ശേഷം തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ബോളർമാരുടെ പ്രകടനത്തെ കുറ്റപ്പെടുത്തി പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ രംഗത്തെത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് പഞ്ചാബിന്റെ തോൽവി. മത്സരത്തിന്റെ 90 ശതമാനം സമയവും വിജയപ്രതീക്ഷ കയ്യടക്കിവച്ച പഞ്ചാബിൽനിന്ന് അതു തട്ടിയെടുക്കാൻ ഡൽഹിക്കു വേണ്ടിവന്നത് വെറും 3 ഓവറുകൾ. അവസാന 4 ഓവറിൽ 5 വിക്കറ്റ് കയ്യിലിരിക്കെ, 53 റൺസായിരുന്നു ഡൽഹിയുടെ വിജയലക്ഷ്യം. എന്നാൽ ഒരു ഓവറും 3 വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലേക്ക് അടിച്ചുകയറി. സ്കോർ: പഞ്ചാബ് 20 ഓവറിൽ 5ന് 210. ഡൽഹി 19 ഓവറിൽ 7ന് 216.

തോൽവിക്കു പിന്നാല ടീമിലെ പ്രധാന സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിന് ഒരു ഓവർ പോലും നൽകാതിരുന്ന ശ്രേയസ്സിന്റെ തീരുമാനത്തനെതിരെ വ്യാപക വിമർശനം ഉയർന്നു. ശ്രേയസ്സ് കാണിച്ചത് ‘വിഡ്ഢിത്തം’ എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദൊഡ്ഡ ഗണേഷ് പറഞ്ഞു. ‘‘ചെഹലിന് ബോൾ ചെയ്യാൻ ഒരവസരവും ലഭിച്ചില്ല. ദൈവമേ! ചെഹലിനെപ്പോലൊരു ചാംപ്യൻ ബൗളർക്ക് ആ ഇടംകൈയ്യൻ ബാറ്റർമാരിൽ നിന്ന് ഒരു പിഴവ് പോലും വരുത്തിക്കാൻ കഴിയില്ലെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. ഏത് ദിവസവും സ്റ്റോയിനിസിനേക്കാൾ വിക്കറ്റ് എടുക്കാൻ കൂടുതൽ സാധ്യതയുള്ളത് ചെഹലാണ്. ഈ അസംബന്ധമായ മാച്ച്-അപ്പ് കളി എപ്പോഴാണ് അവസാനിക്കുക?’’– ദൊഡ്ഡ ഗണേഷ് കുറിച്ചു.

So, Chahal doesn’t get to vessel astatine all. Goodness gracious! To deliberation that a champion bowler similar Chahal wouldn’t person induced 1 mistake from those near handers’ bat is foolhardy to accidental the least. He immoderate time has a amended accidental of picking wickets than Stoinis. When volition this…

— Dodda Ganesh | ದೊಡ್ಡ ಗಣೇಶ್ (@doddaganesha) May 11, 2026

മാർക്കസ് സ്റ്റോയിനിസ്, യഷ് ഠാക്കൂർ, ബെൻ ഡ്വാർഷ്യൂസ്, മാർക്കോ യാൻസൻ എന്നിവരെല്ലാം ഓവറിൽ 11 റൺസിന് മുകളിൽ വിട്ടുകൊടുത്തെങ്കിലും സ്പെഷലിസ്റ്റ് സ്പിന്നറായി ഇലവനിൽ ഉണ്ടായിരുന്ന ചെഹലിന് അവസരം നൽകാൻ ശ്രേയസ്സ് കൂട്ടാക്കിയില്ല. ഒരു സ്പിന്നർ ഒരു മത്സരത്തിൽ പൂർണ്ണമായും ഉപയോഗിക്കപ്പെടാതെ പോകുന്നത് വളരെ അപൂർവ്വമാണ്. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും മത്സരത്തിൽ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേലോ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരോ ഒരു സ്പിൻ ബോളറെ പോലും ഉപയോഗിക്കാത്തതിൽ ഞെട്ടൽ രേഖപ്പെടുത്തി. ‘‘ധരംശാലയിൽ ഡിസിയും പഞ്ചാബും സ്പിന്നർമാരെ ഉപയോഗിക്കാത്തത് അദ്ഭുതപ്പെടുത്തുന്നു. 2023 മുതൽ ഈ ഗ്രൗണ്ടിൽ പേസർമാരേക്കാൾ മികച്ച ഇക്കോണമി സ്പിന്നർമാർക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പരിചയസമ്പന്നരായ മാച്ച് വിന്നർമാരായ അക്ഷർ പട്ടേലും ചെഹലും മത്സരത്തിൽ ഒരു പന്തു പോലും എറിയാത്തത് കുഴപ്പിക്കുന്നതാണ്.’’ കൈഫ് പറഞ്ഞു.

Surprising however nary spinner was utilized by DC and Punjab astatine Dharamshala. Statistics amusement however spinners person amended system than pacers astatine this crushed since 2023. Seasoned lucifer winners Axar Patel and Yuzi Chahal playing nary relation with the shot successful a T20 crippled is puzzling.

— Mohammad Kaif (@MohammadKaif) May 11, 2026

മത്സരത്തിന് ശേഷമുള്ള പ്രസന്റേഷൻ ചടങ്ങിലും ചെഹലിന് പന്തു നൽകാത്തത് സംബന്ധിച്ച് ശ്രേയസ്സിനു നേരെ ചോദ്യമുയർന്നു. ലെഗ് സ്പിന്നർക്ക് ഒരു അവസരം മനൽകുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചിരുന്നെന്നും എന്നാൽ പന്ത് സീം ചെയ്യുന്നതിനാൽ പേസർമാരുമായി തുടരാൻ തീരുമാനിക്കുകയായിരുന്നെന്നും താരം സമ്മതിച്ചു. ‘‘തീർച്ചയായും എന്റെ മനസ്സിൽ ആ ചിന്ത ഉണ്ടായിരുന്നു, പക്ഷേ പന്ത് സീം ചെയ്യുന്ന രീതിയും അത് സീമർമാരെ സഹായിക്കുന്ന രീതിയും വച്ച് നോക്കുമ്പോൾ, നമ്മൾ കൃത്യമായ ലൈനിലും ലെങ്തിലും ബോൾ ചെയ്തിരുന്നെങ്കിൽ വിക്കറ്റ് വീഴ്ത്താൻ കഴിയുമായിരുന്നു എന്ന് ഞാൻ കരുതുന്നു, എന്നാൽ നിർഭാഗ്യവശാൽ ഇത്തവണയും നമുക്കതിന് കഴിഞ്ഞില്ല.’’– ശ്രേയസ് അയ്യർ പറഞ്ഞു.

പഞ്ചാബിന്റെ സ്പിൻ ബോളിങ് കോച്ച് സായ്‌രാജ് ബഹുതുലെയെ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ചെഹലിനെ പന്തെറിയിക്കാതിരുന്നത് ന്യായീകരിച്ചു.‘‘ടൈം ഔട്ട് സമയത്ത് സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കുന്നതിനെക്കുറിച്ച് തീർച്ചയായും ഒരു ആലോചിച്ചിരുന്നു. പക്ഷേ പന്ത് സീം ചെയ്യുന്നുണ്ടായിരുന്നു എന്നും സാഹചര്യങ്ങൾ ഫാസ്റ്റ് ബോളർമാർക്ക് അനുയോജ്യമായിരുന്നു എന്നുമാണ് ഞാൻ കരുതുന്നത്. അതിനാൽ ഫാസ്റ്റ് ബോളർമാരെത്തന്നെ തുടരാനും വിക്കറ്റുകൾ എങ്ങനെ നേടാമെന്ന് നോക്കാനുമുള്ള തീരുമാനം വളരെ പെട്ടെന്നുണ്ടായ ഒന്നായിരുന്നു, തുടക്കത്തിൽ നമുക്ക് വിക്കറ്റുകൾ ലഭിക്കുകയും ചെയ്തു. എന്നാൽ ഒരു പാർട്ണർഷിപ് മത്സരം ഞങ്ങളിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു എന്ന് ഞാൻ കരുതുന്നു.’’– സായ്‌രാജ് ബഹുതുലെയെ പറഞ്ഞു.

English Summary:

Punjab Kings skipper Shreyas Iyer faced disapproval aft his team's 4th consecutive IPL nonaccomplishment to Delhi Capitals, wherever bowler Yuzvendra Chahal was amazingly not fixed a azygous over. Former Indian cricketer Dodda Ganesh called Iyer's determination 'foolish', emphasizing Chahal's wicket-taking potential.

Read Entire Article