ദോഹ ഡയമണ്ട് ലീഗ്: സൂപ്പർ താരം നീരജ് ചോപ്ര ഇന്നിറങ്ങും

1 month ago 5

മനോരമ ലേഖകൻ

Published: June 19, 2026 06:57 PM IST

1 minute Read

നീരജ് ചോപ്ര ഒസ്ട്രാവ ഗോൾഡൻ സ്പൈക് അത്‌ലറ്റിക് മീറ്റിനിടെ (Photo by Michal Cizek / AFP)
നീരജ് ചോപ്ര ഒസ്ട്രാവ ഗോൾഡൻ സ്പൈക് അത്‌ലറ്റിക് മീറ്റിനിടെ (Photo by Michal Cizek / AFP)

ദോഹ ∙ പരുക്കുമൂലം 6 മാസത്തോളം മത്സരരംഗത്തുനിന്നു വിട്ടുനിന്ന ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര ഇന്നു വീണ്ടും കളത്തിലിറങ്ങുന്നു. ദോഹ ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിലാണ് ഇരുപത്തിയെട്ടുകാരൻ നീരജ് മത്സരിക്കാനിറങ്ങുന്നത്. കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സ്ക്വാഡിൽ നീരജിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും യോഗ്യതാ മാർക്ക് മറികടന്നാൽ മാത്രമേ അന്തിമ ടീമിലേക്ക് പരിഗണിക്കൂവെന്ന് അത്‌ലറ്റിക് ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡയമണ്ട് ലീഗിൽ മത്സരിക്കാൻ നീരജ് തീരുമാനിച്ചത്. 82.61 മീറ്ററാണ് ഗെയിംസിന്റെ യോഗ്യതാ മാർക്ക്.

English Summary:

Neeraj Chopra, the javelin propulsion superstar, returns to contention contiguous aft a six-month interruption owed to injury. He volition beryllium competing successful the Doha Diamond League Athletics, aiming to conscionable the qualification people for the Commonwealth Games.

Read Entire Article