27 June 2025, 08:09 PM IST

പ്രതീകാത്മക ചിത്രം, അപകടമുണ്ടായ തീയേറ്ററിന്റെ ഉൾവശം | Photo: Special Arrangement, X/ movie lover
ധനുഷ് ചിത്രം 'കുബേര'യുടെ പ്രദര്‍ശനത്തിനിടെ തെലങ്കാനയില്‍ തീയേറ്ററിന്റെ സീലിങ് അടർന്നുവീണു. തെലങ്കാനയിലെ മഹബൂബാബാദിലെ ഏഷ്യന്‍ മുകുന്ദ് തീയേറ്ററിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30-ഓടെ ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്ന പ്രേക്ഷകര്‍ക്കുമേല്‍ സീലിങ് അടര്‍ന്നുവീഴുകയായിരുന്നു.
സീലിങ് അടര്‍ന്നുവീണതിന് പിന്നാലെ പരിഭ്രാന്തരായ കാണികള്‍ ചിതറിയോടി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് മഹബൂബാബാദ് പോലീസ് പറഞ്ഞു. അതേസമയം, തീയേറ്റര്‍ ജീവനക്കാരും കാണികളും തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ശേഖര്‍ കമ്മൂലയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമയാണ് 'കുബേര'. ദേവ എന്ന യാചകവേഷമാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം നൂറുകോടി കളക്ഷന്‍ പിന്നിട്ടിരുന്നു.
Content Highlights: Ceiling collapses during Kuberaa screening
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·