‌ധിനിധിക്ക് വീണ്ടും ദേശീയ റെക്കോർഡ്

6 months ago 8

മനോരമ ലേഖകൻ

Published: June 25 , 2025 10:56 AM IST

1 minute Read

ഭുവനേശ്വർ ∙ നീന്തലിൽ തന്റെ പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തി 14 വയസ്സുകാരി ധിനിധി ദേസിങ്കു. ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സീനിയർ അക്വാറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് കർണാടക താരത്തിന്റെ റെക്കോർഡ് നേട്ടം (2:02.97 മിനിറ്റ്).

ഈ വർഷമാദ്യം നടന്ന ദേശീയ ഗെയിംസിൽ കുറിച്ച റെക്കോർഡ് സമയമാണ് (2:03.24) ധിനിധി മെച്ചപ്പെടുത്തിയത്. തമിഴ്നാട് വെല്ലൂർ സ്വദേശി ദേസിങ്കുവിന്റെയും കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി വി. ജസിതയുടെയും മകളായ ധിനിധി പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

English Summary:

Dhinidhi Desingu: Dhinidhi Desingu Shatters National Swimming Record.

Read Entire Article