മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് ധുരന്ധര്‍ 2 ദ റിവഞ്ച്, രണ്ടര മാസം തിയേറ്ററുകളില്‍ നിറഞ്ഞോടിയ സിനിമയാണ് ഇപ്പോള്‍ ഒടിടിയിലേക്ക് എത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ചിത്രം ഇന്ന്, ജൂണ്‍ 4 ന് രാത്രി ഏഴ് മണിയോടെ ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ചെയ്തു തുടങ്ങും. തിയേറ്ററില്‍ സിനിമ കാണാത്തവര്‍ക്കും, കണ്ടവര്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഇന്നു മുതല്‍ ജിയോഹോട്‌സ്റ്റാറിലൂടെ കാണാന്‍ സാധിക്കും.
മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ബിഹൈന്റ് ദ സീന്‍ പ്രി-ഷോയോടു കൂടെയാവും സിനിമ ഒടിടിയില്‍ സ്ട്രീമിങ് ചെയ്യുന്നത്. സിനിമയെ മേക്കിങിനെ കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതലൊരു ബോധമുണ്ടാക്കാന്‍ ഇത് സഹായിക്കും. തിയേറ്ററില്‍ കണ്ട് അമ്പരന്ന രംഗങ്ങളുടെ ബിടിഎസ് രംഗങ്ങള്‍ തിരിച്ചറിയുക എന്നതും കൗതുകകരമായിരിക്കും.
ജൂണ്‍ 5 ന് സിനിമ പൂര്‍ണ്ണമായി ആവശ്യാനുസരണം കാണുന്നതിനായി ഒടിടി യില്‍ ലഭ്യമാകും. തിയേറ്റര്‍ കട്ടില്‍ നിന്ന് ഒഴിവാക്കിയ ഫില്‍ട്ടര്‍ ചെയ്യാത്ത സംഭാഷണങ്ങളും രംഗങ്ങളും ഒടിടി പതിപ്പില്‍ ഉണ്ടാവും എന്നാണ് അറിയാന്‍ കഴിയുന്നത്. ആദ്യ ഭാഗത്തിന്റെ കട്ടില്‍ ഒഴിവായി പോയ ഭാഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയുള്ള റോ വേര്‍ഷനും ജിയോ ഹോട്‌സ്റ്റാറിലൂടെ പുറത്തുവന്നിരുന്നു.
ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായും സിനിമ കാണാന്‍ സാധിക്കുന്നതാണ്. തിയേറ്ററുകളില്‍ കാണിക്കാത്ത, ഏകദേശം മൂന്ന് മിനിറ്റോളം വരുന്ന പുതിയ ദൃശ്യങ്ങള്‍ ഒടിടിയില്‍ കാണാന്‍ സാധിക്കും.
229 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ധുരന്ധര്‍: ദി റിവഞ്ച്', ആദിത്യ ധറിന്റെ ഏറെ പ്രശംസ നേടിയ സ്‌പൈ സിനിമകളില്‍ ഒന്നാണ്, ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ആവേശം. തന്റെ ഔദ്യോഗിക ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച്, കറാച്ചിയിലെ അപകടം നിറഞ്ഞ സാമൂഹിക-രാഷ്ട്രീയ ഗ്രൂപ്പുകളിലേക്ക് രഹസ്യമായി കടന്നുചെല്ലുന്ന നായകനാണ് രണ്‍വീര്‍ സിംഗ്




English (US) ·