Authored by: നിഷാദ് അമീന്‍|Samayam Malayalam•25 May 2025, 4:45 pm
IPL 2025 GT vs CSK: 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. സീസണിലെ അവസാന മത്സരത്തിനായി സിഎസ്‌കെ ഇറങ്ങിയതോടെ അഭ്യൂഹങ്ങള്‍ വ്യാപകമാണ്. ഇതിഹാസ താരത്തെ മഞ്ഞക്കുപ്പായത്തില്‍ കാണുന്ന അവസാന സമയമായിരിക്കുമോ ഇത്?
ഹൈലൈറ്റ്:
- ആരാധകര്‍ക്ക് ധോണിയുടെ സന്ദേശം
- സിഎസ്‌കെയുടെ അവസാന മാച്ച്
- ധോണി ബാറ്റിങ് തെരഞ്ഞെടുത്തു
ശുഭ്മാന്‍ ഗില്ലും എംഎസ് ധോണിയും ടോസ് വേളയില്‍ (ഫോട്ടോസ്- Samayam Malayalam) ധോണി ഇന്ന് വിരമിക്കുമോ? ആകാംക്ഷയില്‍ ആരാധകര്‍; ഗില്ലിന്റെ സംഘത്തിനെതിരെ സിഎസ്‌കെയ്ക്ക് ബാറ്റിങ്
ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് സിഎസ്‌കെയുടെ (IPL 2025 GT vs CSK) എതിരാളികള്‍. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ജിടിയെങ്കില്‍ സിഎസ്‌കെ ഏറ്റവും പിന്നിലും. ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ഇന്നലെ അവരോധിക്കപ്പെട്ട ശുഭ്മാന്‍ ഗില്‍ ഹോം ഗ്രൗണ്ടില്‍ കൂടുതല്‍ ഇച്ഛാശക്തിയോടെയാവും ധോണിയുടെ സംഘത്തെ നേരിടുക.
https://www.instagram.com/reel/DKEl3QgRZFA/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DKEl3QgRZFA/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഇന്നത്ത മല്‍സരശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. കാരണം, അടുത്ത സീസണില്‍ ഉണ്ടാവുമോയെന്ന ചോദ്യത്തിന് ഒരു വര്‍ഷത്തോളം സമയമുണ്ടെന്നും ഫിറ്റ്‌നസ് ഉണ്ടോയെന്ന് നോക്കി പിന്നീട് തീരുമാനിക്കുമെന്നുമാണ് ധോണി അടുത്തിടെ മറുപടി നല്‍കിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച ധോണിയുടെ വര്‍ഷങ്ങളുടെ പാരമ്പര്യം ഓരോ സിഎസ്‌കെ ആരാധകന്റെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ആരാധകരില്‍ നിന്ന് ലഭിക്കുന്ന അസാധാരണമായ സ്‌നേഹത്തിനും പിന്തുണയ്ക്കും ധോണി സ്റ്റാര്‍ സ്പോര്‍ട്സുമായി സംസാരിക്കവെ ഹൃദയത്തില്‍ തൊടുന്ന വാക്കുകളില്‍ കൃതജ്ഞത രേഖപ്പെടുത്തി.
'ഇതാണ് എന്റെ പ്രിയപ്പെട്ട ഗോള്‍': 800ലധികം ഗോളടിച്ച ലയണല്‍ മെസ്സിയുടെ തെരഞ്ഞെടുപ്പ്; ഈ ഗോള്‍ ഇനി കലാസൃഷ്ടി
രാജ്യത്തിന് വേണ്ടി ഇപ്പോള്‍ കളിക്കുന്നില്ലെങ്കിലും ആരാധകരുടെ ഭാഗത്തുനിന്ന് അതിശയകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ധോണി പറഞ്ഞു. 'അത് എന്നില്‍ പറഞ്ഞറിയിക്കാനാവാത്ത മനോഹരമായ വികാരമാണ് സൃഷ്ടിക്കുന്നത്. ആരാധകരുടെ ഭാഗത്തുനിന്നുള്ള ഒരു വലിയ നന്ദിയാണിതെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അങ്ങനെ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ചെയ്തതിന് വളരെ നന്ദി എന്ന് അവര്‍ പറയുകയാണ്. ഇത് അതിശയകരമാണ്, പ്രത്യേകിച്ച് നിങ്ങള്‍ ഒരു കായിക വിനോദം കളിക്കുമ്പോള്‍, നിങ്ങള്‍ക്ക് വേണ്ടത് ആരാധകരുടെ അഭിനന്ദനമാണ്'-ധോണി പറഞ്ഞു.
വലകള്‍ നിറയുന്നു; 1,000 ഗോളുകള്‍ എന്ന നേട്ടത്തോടടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോഴുള്ള പ്രത്യേക അനുഭൂതി ഐപിഎല്ലില്‍ ലഭിക്കുന്നില്ലെങ്കിലും ഏത് ടീമിനെതിരേ കളിക്കുമ്പോഴും താന്‍ കുറച്ച് സ്‌കോര്‍ നേടണമെന്ന് എതിര്‍ ടീമിനെ പിന്തുണയ്ക്കുന്നവര്‍ പോലും ആഗ്രഹിക്കുന്നത് അത്ഭുതകരമായ വികാരമാണ്. എപ്പോള്‍ വന്നാലും കാണികളെല്ലാം വളരെ ആവേശത്തിലാണ്. അവര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. നിങ്ങള്‍ നന്നായി കളിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ചില സമയങ്ങളില്‍ നിങ്ങള്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന ടീമിനെതിരെ കളിക്കുമ്പോള്‍ പോലും- ധോണി കൂട്ടിച്ചേര്‍ത്തു.
ടോസ് നേടിയ ധോണി ബാറ്റിങ് ആണ് തെരഞ്ഞെടുത്തത്. ആയുഷ് മാത്രെ, ഡെവണ്‍ കോണ്‍വെ എന്നിവരാണ് ഓപണര്‍മാര്‍. ഗുജറാത്തിനായി മുഹമ്മദ് സിറാദും അര്‍ഷദ് ഖാനും ആണ് ന്യൂ ബോള്‍ എറിയുന്നത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·