ധോണി ഐപിഎലിൽനിന്നു വിരമിച്ചു, ചെന്നൈ സൂപ്പർ കിങ്സിൽ പുതിയ റോൾ, സഹീർ ഖാനോടൊപ്പം പ്രവർത്തിക്കും

3 days ago 3

ഓൺലൈൻ ഡെസ്ക്

Published: November 17, 2026 03:21 PM IST Updated: November 17, 2026 03:44 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@PratyshHalder ൽ നിന്ന് എടുത്തതാണ്
എം.എസ്. ധോണി പരിശീലനത്തിനിടെ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@PratyshHalder ൽ നിന്ന് എടുത്തതാണ്

ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു വിരമിച്ചു. അടുത്ത ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി ധോണി പ്രവർത്തിക്കുമെന്ന് സിഎസ്കെ ടീം മാനേജ്മെന്റ് അറിയിച്ചു. പരുക്കുകാരണം കഴിഞ്ഞ ഐപിഎലിൽ താരത്തിന് ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്കു നയിച്ച ക്യാപ്റ്റനാണ് ധോണി. 2010,2011,2018,2021, 2023 വർഷങ്ങളിലായിരുന്നു ചെന്നൈയുടെ കിരീടനേട്ടങ്ങൾ. 2010ലും 2014 ലും ധോണിക്കു കീഴിൽ ചെന്നൈ ചാംപ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. 

What you should work next

2022 ൽ ആദ്യമായി ചെന്നൈ ക്യാപ്റ്റൻസി ഒഴിഞ്ഞ ധോണി, 2025 ൽ താത്കാലിക ക്യാപ്റ്റനായും പ്രവർത്തിച്ചു. സഹീർ ഖാനാണ് 2027 ഐപിഎലിൽ ചെന്നൈയുടെ പരിശീലകൻ.  19 വർഷത്തെ ഐപിഎല്‍ കരിയറിൽ 17 വർഷവും ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലാണ് ധോണി ഇറങ്ങിയത്. ചെന്നൈയ്ക്കായി 272 മത്സരങ്ങൾ കളിച്ചിട്ടുള്ള ധോണി, 5314 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഫ്രാഞ്ചൈസിയുടെ റണ്‍വേട്ടക്കാരിൽ രണ്ടാമതാണ് ധോണിയുടെ സ്ഥാനം. 2020 ഓഗസ്റ്റിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്.

What you should work next

‘‘എം.എസ്. ധോണിയില്ലാതെ സിഎസ്കെ ഇല്ല. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, വിജയങ്ങളിലൂടെയും തിരിച്ചടികളിലൂടെയും, അതിനിടയിലുണ്ടായ എല്ലാ അനുഭവങ്ങളിലൂടെയും ഞങ്ങൾ ഒരുമിച്ച് സഞ്ചരിക്കുകയും വളരുകയും ചെയ്തു.ഞങ്ങളുടെ ബന്ധം ഇത്രയും ശക്തമായിരിക്കുന്നതിന് ഒരു കാരണമേയുള്ളൂ: ഞങ്ങൾ പരസ്പരം ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാറില്ല. ആ വിശ്വാസമാണ് ഈ യാത്ര സാധ്യമാക്കിയത്. 2008-ൽ, ധോണി ചെന്നൈയുടെ ഭാഗമാകണമെന്ന് ഞാനാണു നിർബന്ധം പിടിച്ചത്. അത് ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്നു കാലം തെളിയിച്ചു. ഫ്രാഞ്ചൈസിക്ക് വേണ്ടി അദ്ദേഹം നേടിയ നേട്ടങ്ങൾ കൊണ്ടല്ല, മറിച്ച് അദ്ദേഹം ഒരു വ്യക്തി എന്ന നിലയിൽ എത്ര മികച്ച മനുഷ്യനാണ് എന്നതു കൊണ്ടാണ് അങ്ങനെ പറയുന്നത്.ധോണി എപ്പോഴും ഞങ്ങളുടെ ഭാഗമായിരിക്കും. ചെന്നൈ എക്കാലവും അദ്ദേഹത്തിന്റെ വീടായിരിക്കും.’’– ചെന്നൈ സൂപ്പർ കിങ്സ് ടീമുടമ കാശി വിശ്വനാഥൻ പ്രതികരിച്ചു.

OFFICIAL ANNOUNCEMENT 🦁💛 A once-in-a-lifetime player. A caller role. A enslaved that lasts everlastingly 💛 Mahendra Singh Dhoni takes complaint arsenic the Team Mentor of Chennai Super Kings! Through countless victories, challenging times, and memories that volition enactment successful our hearts forever, MS has been astatine the bosom of our travel from the precise beginning. From starring america to glory to guiding the adjacent procreation of Super Kings, Thala volition ever beryllium a portion of our identity. And Chennai volition ever beryllium his home. Read much : https://t.co/YKsoHYE51A #WhistlePodu

— Chennai Super Kings (@ChennaiIPL) November 17, 2026

English Summary:

MS Dhoni status IPL marks the extremity of an epoch arsenic the legendary cricket icon steps distant from the Indian Premier League to instrumentality connected the relation of mentor for the Chennai Super Kings. He leaves down an unthinkable bequest aft starring CSK to 5 title titles and shaping the franchise's glorious past implicit astir 2 decades.

Read Entire Article