Authored by: നിഷാദ് അമീന്‍|Samayam Malayalam•29 May 2025, 2:23 pm
IPL 2025: ഐപിഎല്ലില്‍ ഓരോ കളിക്കാരോടും വ്യത്യസ്തമായ സമീപനമാണ് ബിസിസിഐ സ്വീകരിക്കുന്നതെന്ന് വീരേന്ദര്‍ സെവാഗ് (Virender Sehwag) കുറ്റപ്പെടുത്തി. സമാനമായ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടിട്ടും ബിസിസിഐ ഒരിക്കലും പ്രമുഖ താരങ്ങളെ സസ്പെന്‍ഡ് ചെയ്തിട്ടില്ല. ദിഗ്വേഷ് രാത്തിയുടെ (Digvesh Singh Rathi) വിലക്ക് കടുത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ദിഗ്‌വേഷും അഭിഷേകും വാഗ്വാദത്തില്‍ (ഫോട്ടോസ്- Samayam Malayalam) നോട്ട്ബുക്ക് സെലിബ്രേഷന് പിന്നാലെ അഭിഷേക് ശര്‍മയുമായി ഗ്രൗണ്ടില്‍ വഴക്കിട്ടതോടെയാണ് സ്പിന്നര്‍ ദിഗ്വേഷ് സിങ് രാത്തിയെ ഒരു മല്‍സരത്തില്‍ നിന്ന് ഐപിഎല്‍ അധികൃതര്‍ വിലക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ എല്‍എസ്ജി മത്സരത്തിനിടെ ആയിരുന്നു സംഭവം. ആഘോഷം ഇഷ്ടപ്പെടാതിരുന്ന അഭിഷേക് ദിഗ്വേഷിന്റെ അടുത്തേക്ക് നീങ്ങുകയും കടുത്ത വാക്കുകളില്‍ സംസാരിക്കുകയും ചെയ്തതോടെയാണ് ദിഗ്വേഷ് പ്രതികരിച്ചത്.
ധോണി ഗ്രൗണ്ടില്‍ ഇരച്ചുകയറിയിട്ടും കോഹ്ലി അമ്പയര്‍മാരുമായി കലഹിച്ചിട്ടും വിലക്ക് ലഭിച്ചില്ല; ദിഗ്വേഷിനോട് അനീതിയെന്നും വീരേന്ദര്‍ സെവാഗ്
നോട്ട് ബുക്ക് സെലിബ്രേഷന്‍ ആവര്‍ത്തിച്ചതിന്റെ പേരില്‍ ദിഗ്വേഷിന് വന്‍തുക പിഴ ചുമത്തിയിരുന്നു. വഴക്കിടുക കൂടി ചെയ്തതോടെ അഞ്ച് മൈനസ് പോയിന്റുകള്‍ ലഭിച്ചു. നാല് ഡിമെറിറ്റ് പോയിന്റുകള്‍ വന്നാല്‍ ഒരു മാച്ചില്‍ വിലക്ക് നേരിടണമെന്നാണ് ഐപിഎല്‍ നിയമം.
'വിലക്ക് അല്‍പം കഠിനമായിപ്പോയെന്നാണ് എന്റെ അഭിപ്രായം. ആ കുട്ടി ഐപിഎല്ലില്‍ ആദ്യമായാണ് കളിക്കുന്നത്. എംഎസ് ധോണി ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയിട്ടും അന്ന് അദ്ദേഹത്തെ വിലക്കിയിരുന്നില്ല. വിരാട് കോഹ്ലി അമ്പയര്‍മാരോട് എത്രയോ തവണ കടുത്ത സ്വരത്തില്‍ തര്‍ക്കിച്ചിട്ടും അദ്ദേഹത്തെ വിലക്കിയിട്ടില്ല. അതിനാല്‍, ദിഗ്വേഷിനെ ഒഴിവാക്കാമായിരുന്നു. കാരണം അദ്ദേഹം ഒരു യുവ കളിക്കാരനാണ്. അടുത്തിടെ മാത്രം കളത്തിലെത്തിയ അദ്ദേഹത്തെ വെറുതെ വിടാമായിരുന്നു'- ക്രിക്ക്ബസില്‍ സംസാരിക്കവെ സെവാഗ് പറഞ്ഞു.
ഐപിഎല്‍ 2019ലാണ് മല്‍സരത്തിനിടെ തര്‍ക്കമുന്നയിച്ച് എംഎസ് ധോണി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മാച്ചായിരുന്നു ഇത്. വിവാദമായ ഒരു നോ-ബോള്‍ വിളിയെക്കുറിച്ച് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരുമായി തര്‍ക്കിക്കാന്‍ സിഎസ്‌കെയുടെ ചേസിങിനിടെ ധോണി ഗ്രൗണ്ടിലേക്ക് കടന്നുവരികയായിരുന്നു. മാച്ച് ഫീസിന്റെ 50% പിഴ മാത്രമാണ് സിഎസ്‌കെ ക്യാപ്റ്റനെതിരേ ചുമത്തിയിരുന്നത്.
ഇതുവരെയുള്ള 18 ഐപിഎല്ലിലും കളിച്ച കോഹ്ലി നിരവധി തവണ ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കലും സസ്പെന്‍ഡ് നേരിട്ടിട്ടില്ല. ഗ്രൗണ്ടില്‍ തര്‍ക്കിച്ചതിനാണ് ദിഗ്വേഷിനെ സസ്‌പെന്റ് ചെയ്തത് എന്ന രീതിയിലാണ് സെവാഗ് സംസാരിച്ചത്. എന്നാല്‍, നോട്ട് ബുക്ക് ആഘോഷത്തിന്റെ പേരില്‍ കൂടിയാണ് നടപടി ഉണ്ടായത് എന്ന കാര്യം പരാമര്‍ശിച്ചില്ല.
എംബാപ്പെ Vs ലമീന്‍ യമാല്‍: സീസണില്‍ മിന്നിയത് ആര്? ഇരുവര്‍ക്കും കിടിലന്‍ റെക്കോഡുകള്‍
ലെവല്‍ 1 കുറ്റകൃത്യങ്ങളായി കണക്കാക്കിയിരുന്ന നോട്ട് ബുക്ക് ആഘോഷത്തിന്റെ പേരില്‍ ദിഗ്വേഷ് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ നേടിയിരുന്നു. എതിര്‍ ടീമിലെ ബാറ്റ്സ്മാന്‍മാരെ പുറത്താക്കിയ ശേഷം അമിതമായി ടിക്ക്-ദി-നോട്ട്ബുക്ക് ആഘോഷിച്ചതിനാലാണ് ഇത്. അഭിഷേക് ശര്‍മയുമായുള്ള വഴക്ക് സീസണിലെ ദിഗ്വേഷിന്റെ മൂന്നാമത്തെ അച്ചടക്കലംഘനമായിരുന്നു. ഇതോടെയാണ് ഡീമെറിറ്റ് പോയിന്റുകളുടെ എണ്ണം അഞ്ചായത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·