Published: March 30 , 2025 07:36 AM IST
1 minute Read
ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി എം.എസ്.ധോണി അൽപം നേരത്തേ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് മുൻ ചെന്നൈ താരവും ഓസ്ട്രേലിയൻ ക്രിക്കറ്ററുമായ ഷെയ്ൻ വാട്സൻ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഒൻപതാമനായാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. ‘ധോണിയുടെ ബാറ്റിങ് കാണാനായാണ് ചെന്നൈ ആരാധകരിൽ ഭൂരിഭാഗം പേരും സ്റ്റേഡിയത്തിൽ എത്തുന്നത്.
അദ്ദേഹം അൽപം കൂടി നേരത്തേ ബാറ്റിങ്ങിന് ഇറങ്ങണമെന്നാണ് എന്റെ അഭിപ്രായം. അത് ടീമിനും ആരാധകർക്കും ഒരുപോലെ ഗുണം ചെയ്യും.അദ്ദേഹം ഒരു 30 പന്തെങ്കിലും കളിച്ചാൽ മത്സരത്തിന്റെ ഗതി തന്നെ മാറും’– വാട്സൻ പറഞ്ഞു.
English Summary:








English (US) ·