Published: May 18 , 2025 03:37 PM IST
1 minute Read
മുംബൈ∙ ക്രിക്കറ്റിൽ എം.എസ്. ധോണിക്കു മാത്രമാണു യഥാർഥ ആരാധകരുള്ളതെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായുള്ള ചർച്ചയ്ക്കിടെയാണ് ഹർഭജൻ സിങ് വിവാദ പ്രസ്താവന നടത്തിയത്. ‘‘ആർക്കെങ്കിലും യഥാർഥ ആരാധകരുണ്ടെങ്കിൽ അതു ധോണിക്കു മാത്രമാണ്. മറ്റെല്ലാവരും പെയ്ഡ് ആണ്.’’– ഹർഭജൻ സിങ് വ്യക്തമാക്കി. ഐപിഎലിലെ കൊൽക്കത്ത– ബെംഗളൂരു മത്സരത്തിനു തൊട്ടുമുൻപ് ഹർഭജന്‍ പ്രതികരിച്ചു.
‘‘ധോണിക്ക് അദ്ദേഹത്തിനു താൽപര്യമുള്ള കാലം വരെ കളിക്കാൻ സാധിക്കും. ആരാധകർ അദ്ദേഹത്തിന്റെ കളി കാണാൻ ആഗ്രഹിക്കുന്നു. ധോണിക്കാണ് യഥാർഥ ആരാധകരുള്ളത്. മറ്റുള്ളവരുടെ ആരാധകരെല്ലാം സമൂഹമാധ്യമങ്ങളിൽ മാത്രമാണ്. ചിലതൊക്കെ പെയ്ഡ് ആരാധകരുമാണ്.’’– ഹർഭജൻ സിങ് വ്യക്തമാക്കി. ഇത്രയും സത്യങ്ങൾ വിളിച്ചു പറയണ്ടായിരുന്നു എന്ന് ആകാശ് ചോപ്ര പറഞ്ഞപ്പോൾ, സത്യം ആരെങ്കിലും പറയണമെന്നായിരുന്നു ഹർഭജന്റെ മറുപടി.
ഐപിഎൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്. 12 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ ഒൻപതും തോറ്റു. മൂന്നു വിജയങ്ങളിൽനിന്ന് ആറു പോയിന്റു മാത്രമാണു ടീമിനുള്ളത്. അടുത്ത സീസണിലും ധോണി ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
English Summary:








English (US) ·