Published: April 01 , 2025 06:31 AM IST
1 minute Read
ഗുവാഹത്തി∙ കാൽമുട്ടിനേറ്റ പരുക്കു കാരണം എം.എസ്.ധോണിക്കു തുടർച്ചയായി 10 ഓവർ ബാറ്റ് ചെയ്യാൻ സാധിക്കില്ലെന്നും അതിനാലാണ് ധോണി അവസാന 5 ഓവറിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതെന്നും ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ധോണിയുടെ ബാറ്റിങ് പൊസിഷനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെയാണ് ഫ്ലെമിങ്ങിന്റെ പ്രതികരണം.
‘ ധോണിയുടെ പ്രായത്തെ നമ്മൾ പരിഗണിക്കണം. അദ്ദേഹത്തിന്റെ കാൽമുട്ടിനേറ്റ പരുക്ക് ഇപ്പോഴും ഭേദമായിട്ടില്ല. ഈ സാഹചര്യത്തിൽ 10 ഓവർ തുടർച്ചയായി ബാറ്റ് ചെയ്യുക സാധ്യമല്ല. ടീം ആവശ്യപ്പെടുന്ന പൊസിഷനിൽ ബാറ്റ് ചെയ്യാൻ അദ്ദേഹം തയാറാണ്. എന്നാൽ അദ്ദേഹത്തിന് അമിത സമ്മർദം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ – ഫ്ലെമിങ് പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സ് തോൽവി വഴങ്ങിയ രണ്ടു കളികളിലും ധോണി ബാറ്റിങ് ഓർഡറിൽ താഴെ ഇറങ്ങിയത് വൻ വിമർശനം വരുത്തിവച്ചിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഒൻപതാമനായി ഇറങ്ങി 16 പന്തിൽ പുറത്താകാതെ 30 റൺസെടുത്ത ധോണി, രാജസ്ഥാനെതിരായ മത്സരത്തിൽ ഏഴാമനായി ഇറങ്ങി 11 പന്തിൽ 16 റൺസുമാണ് നേടിയത്.
English Summary:








English (US) ·