15 June 2025, 08:23 PM IST

ഗൗതം മേനോൻ | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി
ചിത്രീകരണം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും പലതവണ റിലീസ് മാറ്റിവെച്ചിട്ടും സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം നായകനായ ധ്രുവനച്ചത്തിരം. ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടെടുത്തിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.
'ധ്രുവനച്ചത്തിരം' പുറത്തിറങ്ങുന്നതുവരെ പുതിയ സിനിമകൾ സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. യൂട്യൂബർ പ്രശാന്തുമായുള്ള പോഡ്കാസ്റ്റിലാണ് ഗൗതം മേനോൻ ഇക്കാര്യം പറഞ്ഞത്. പ്രോജക്റ്റിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ ക്രമേണ പരിഹരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി, ചിത്രം ഒടുവിൽ 2025 ജൂലൈയിലോ ഓഗസ്റ്റിലോ റിലീസ് ചെയ്യുമെന്നും ഗൗതം മേനോൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിരം' 2017-ൽ പൂർത്തിയാക്കി റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ, ചിത്രത്തിന്റെ റിലീസിന് നിരവധി തടസ്സങ്ങൾ നേരിട്ടു. പല റിലീസ് തീയതികളും പ്രഖ്യാപിക്കുകയും പിന്നീട് മുടങ്ങുകയും ചെയ്തു. 2023 നവംബറിൽ ധ്രുവനച്ചത്തിരം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നു. റിലീസ് പിന്നീട് മാറ്റിവെച്ചു. ഇതിനിടയിൽ മലയാളത്തിൽ ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രം ഗൗതം മേനോൻ സംവിധാനംചെയ്തു.
റിതു വർമ്മയും ഐശ്വര്യാ രാജേഷുമാണ് നായികമാർ. സിമ്രാൻ, പാർത്ഥിപൻ, രാധിക ശരത്കുമാർ എന്നിവരും താരനിരയിലുണ്ട്. ഹാരിസ് ജയരാജ് സംഗീതം നൽകിയ ഗാനങ്ങൾ ഇപ്പോഴും ഹിറ്റ് ചാർട്ടിലുണ്ട്.
Content Highlights: Gautham Menon commits to releasing Dhruva Natchathiram earlier taking connected caller projects
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·