ധ്രുവ് ജുറേലിന് സെഞ്ചറി, 100 ലക്ഷ്യമിട്ട് മലയാളി താരം പുറത്താകാതെ നിൽക്കുന്നു; ഓസ്ട്രേലിയയ്ക്ക് ഇന്ത്യയുടെ മറുപടി

4 months ago 5

മനോരമ ലേഖകൻ

Published: September 19, 2025 10:14 AM IST

1 minute Read

ധ്രുവ് ജുറേൽ
ധ്രുവ് ജുറേൽ

ലക്നൗ ∙ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ സെഞ്ചറിയുടെ മികവിൽ (113 നോട്ടൗട്ട്) ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ എ മുന്നേറുന്നു. ഓസ്ട്രേലിയ എയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 6ന് 532 ഡിക്ലയേഡിനെതിരെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 403ൽ എത്തി.

ജുറേലിനൊപ്പം ദേവ്ദത്ത് പടിക്കലാണ് (86 നോട്ടൗട്ട്) ക്രീസിൽ ഇരുവരും ചേർന്ന് 5–ാം വിക്കറ്റിന് ഇതുവരെ 181 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. എൻ.ജഗദീശൻ (64), സായ് സുദർശൻ (73) എന്നിവരും അർധസെഞ്ചറി നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 8 റൺസെടുത്തു പുറത്തായി. സ്കോർ: ഓസ്ട്രേലിയ എ ഒന്നാം ഇന്നിങ്സ് 532–6 ഡിക്ലയേഡ്, ഇന്ത്യ എ ഒന്നാം ഇന്നിങ്സ് 403–4.

English Summary:

Dhruv Jurel's period propels India A successful the unofficial trial against Australia A. Jurel's unbeaten 113, on with Devdutt Padikkal's 86, helped India A scope 403/4 astatine the extremity of time 3, responding to Australia A's 532/6 declared.

Read Entire Article