നടക്കാൻ പോകുന്ന വിവാഹത്തിന് മുന്നേ, പ്രണയ നിമിഷങ്ങൾ പങ്കുവച്ച് സെലീന ​ഗോമസും ബെന്നി ബ്ലാങ്കോയും!

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam15 Sept 2025, 1:44 pm

സെലീന ​ഗോമസിന്റെയും ബെന്നി ബ്ലാങ്കോയുടെയും വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതിന് മുൻപ് ഇതാ പ്രൈം ടൈം എമ്മി അവാർഡ് ഷോയുടെ റെഡ് കാർപെറ്റിൽ ഇരുവരും അഭിമാനത്തോടെ വന്നിരിയ്ക്കുന്നു

benny selinaസെലീന ഗോമസും ബെന്നി ബ്ലാങ്കോയും റെഡ് കാർപെറ്റിൽ
ലോകമെമ്പാടുമുള്ള സെലീന ഗോമസിന്റെ ആരാധകർ കാത്തിരിയ്ക്കുന്ന ഒരു ദിവസം വരാനിരിയ്ക്കുകയാണ്, ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കെ ഇരുവരും ആദ്യമായി, ഔദ്യോഗികമായി റെഡ് കാർപെറ്റിൽ എത്തി.

ലോസ് ഏഞ്ചൽസിൽ നടന്ന 77-ാമത് പ്രൈംടൈം എമ്മി അവാർഡ് ഷോയിൽ ആണ് സെലീന ഗോമസും ബെന്നി ബ്ലാങ്കോയും ഒരുമിച്ചെത്തിയത്. റെഡ് കാർപെറ്റിൽ പരസ്പരം ചുംബിച്ച ഇരുവരുടെയും പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അതി മനോഹരമായി, സന്തോഷത്തോടെ ഇരുവരും ക്യാമറകൾക്ക് പോസ് ചെയ്തു കൊടുത്തു.

Also Read: ഞാൻ വിവാഹം കഴിക്കുമ്പോൾ അവൾ വളരെ ചെറുപ്പമാ! ഒന്ന് ചിരിച്ച് ഇരുന്നൂടെ എന്നൊക്കെ എന്നോട് ഇടയ്ക്കിടെ ചോദിക്കും

ഞായറാഴ്ച രാത്രിയായിരുന്നു അവാർഡ് ഷോ. സെലീ ഗോമസ് അഭിനയിത്ത ഒൺലി മർഡേഴ്‌സ് ഇൻ ദി ബിൽഡിംഗ് എന്ന ചിത്രത്തിന് ഏതാണ്ട് എട്ടോളം നോമിനേഷൻ ഈ വർഷം ഉണ്ടായിരുന്നു.

സെലീന ഗോമസിന്റെയും ബെന്നി ബ്ലാങ്കോയുടെയും വിവാഹത്തിന് ഇനി ഏതാനും ആഴ്ചകൾ മാത്രമേയുള്ളൂ. ഈ മാസം അവസാനം കാലിഫോർണിയയിലെ മോണ്ടെസിറ്റോയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഒരു ലേക്ക് വെഡ്ഡിങ് ആണ് പ്ലാൻ ചെയ്തിരിയ്ക്കുന്നത് എന്നാണ് വിവരം. 2024 ഡിസംബറിൽ കഴിഞ്ഞതാണ് ഇരുവരുടെയും വിവാഹ നിശ്ചയം, പല കാരണങ്ങൾ കൊണ്ടും വിവാഹം നിണ്ടു പോകുകയായിരുന്നു.

Also Read: യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു, പക്ഷേ കുഞ്ഞ് ജനിച്ചതിന് ശേഷം പ്ലാനിങ് ഒന്നും നടക്കുന്നില്ല എന്ന് സൺ യെ ജിൻ

വിവാഹത്തിന്റെ കൃത്യമായ ഡേറ്റോ മറ്റ് കാര്യങ്ങളോ പുറത്തു വന്നിട്ടില്ല. തന്റെ റിങ് ബെയററായി എത്തുന്നത് ഒൺലി മർഡേഴ്‌സ് ഇൻ ദി ബിൽഡിംഗ് എന്ന ചിത്രത്തിലെ സഹതാരം മാർട്ടിൻ ഷോർട്ട് ആണ് എന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിൽ തനിക്ക് അഭിമാനമുണ്ട് എന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട കപ്പിൾ ആണ് ബെന്നിയും സെലീനയും എന്നാണ് മാർട്ടിൻ പറഞ്ഞത്.

യുഎഇയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും വഹിക്കാൻ കമ്പനികൾ മുന്നോട്ട്


വിവാഹം നടക്കുന്നതിന്റെ എക്സൈറ്റ്മെന്റും സന്തോഷവും കഴിഞ്ഞ കുറച്ച് നാളുകളായി സെലീന ഗോമസ് പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്. വളരെ ഡോൺടു എർത്ത് ആണ് ബെന്നി ബ്ലാങ്കോ , തന്നെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ബെന്നി ബ്ലാങ്കോയെ കിട്ടിയ താൻ ഭാഗ്യവതിയാണ് എന്നും സെലീന ഗോമസ് പറഞ്ഞിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article