Authored by: അശ്വിനി പി|Samayam Malayalam•29 Nov 2025, 2:02 pm
എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയില്‍ നിറഞ്ഞു നിന്ന നടനാണ് കാര്‍ത്തിക്. ആരോഗ്യപരമായി അദ്ദേഹം ഇപ്പോള്‍ വളരെ അധികം അവശതകള്‍ അനുഭവിക്കുന്നു എന്ന തരത്തില്‍ ഫോട്ടോകള്‍ സഹിതം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
കാർത്തിക്കിൻറെ ആരോഗ്യസ്ഥിതിഎന്നാല് സമീപകാലത്തായി നടന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൊണ്ട് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വീല്‍ ചെയ്‌റില്‍ കാര്‍ത്തിക്കിനെ ഇരുത്തിയതും, ആശുപത്രിയില്‍ ചികിത്സയ്ക്കിടയില്‍ എടുത്ത ചിത്രങ്ങളും അടക്കമായിരുന്നു വാര്‍ത്തകള്‍. ആരോഗ്യം വളരെ മോശമാണെന്ന തരത്തില്‍ പല കോണില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അതിനൊക്കെയും മറുപടി നല്‍കി എത്തിയിരിക്കുകയാണ് കാര്‍ത്തിക്കിന്റെ നടനും മകനുമായ ഗൗതം രാം കാര്‍ത്തിക്
Also Read: ഇപ്പോള്‍ പോകുന്നിടത്തെല്ലാം പ്ലാച്ചിയെയും കൊണ്ടു പോകാറുണ്ട് എന്ന് അനുമോള്‍; ശരിക്കും അതില്‍ കൂടോത്രം ചെയ്തിട്ടുണ്ടോ?സമീപകാലത്ത് കേട്ട ഏറ്റവും മോശമായ ഗോസിപ്പ് ആയിരുന്നു അത് എന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തിക് പറഞ്ഞു തുടങ്ങുന്നത്. തുറന്നു പറഞ്ഞാല്‍, അച്ഛന് പ്രായമായിക്കൊണ്ടുവരികയാണ്. അതിന്റെ ഭാഗമായിട്ടുള്ള ചെക്കപ്പുകള്‍ നടത്താറുണ്ട്. അങ്ങനെ ആശുപത്രിയില്‍ പോയപ്പോള്‍, സറ്റെപ്‌സുകള്‍ കയറാന്‍ പ്രയാസമുള്ളതുകൊണ്ടാണ് വീല്‍ ചെയര്‍ ഉപയോഗിച്ചത്. ആ ഫോട്ടോ പകര്‍ത്തി, ആരോഗ്യ സ്ഥിതി വളരെ മോശമാണ് എന്ന് പ്രചരിപ്പിച്ചത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു.
മലയാള സിനിമയുടെ കൊമേര്‍ഷ്യല്‍ വാല്യു ഉയര്‍ത്തിയ സംവിധായകന്‍
അച്ഛന്‍ പൂര്‍ണ ആരോഗ്യവാനാണ്, സന്തോഷവാനാണ്, ഭംഗിയായി പ്രായമായിക്കൊണ്ടിരിക്കുന്നു, ഇപ്പോഴും അദ്ദേഹം എല്ലാവരും ഇഷ്ടപ്പെടുന്ന അതേ കാര്‍ത്തിക് തന്നെയാണ്. മനസ്സില്‍ ഇപ്പോഴും കുട്ടത്തമുള്ള കാര്‍ത്തിക്- ഗൗതം പറഞ്ഞു. ലോകത്ത് ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്നതും അച്ഛനെയാണ്, അച്ഛന്റെ മനസ്സിന്റെ ചെറുപ്പം എന്നും അതുപോലെ നിലനില്‍ക്കണം എന്നും, അതപോലെ ആകാന്‍ എനിക്ക് സാധിക്കണം എന്നുമാണ് ആഗ്രഹിക്കുന്നത് എന്നും ഗൗതം പറയുന്നുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·