04 May 2025, 10:34 AM IST

വിഷ്ണു ഗോവിന്ദനും അഞ്ജലിയും | Photo: Instagram/ Vishnu Govindan
ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി. അഞ്ജലി ജി. ആണ് വധു. വെള്ളിയാഴ്ച ചേര്‍ത്തല സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങിന്റെ വീഡിയോ ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു ചടങ്ങുകള്‍. താനും അഞ്ജലിയും ചേര്‍ന്ന് ഹാന്‍ഡ് പിക് ചെയ്താണ് കല്യാണം ഡിസൈന്‍ ചെയ്തതെന്ന് ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ വിഷ്ണു ഗോവിന്ദന്‍ പറയുന്നു.
നവദമ്പതികള്‍ക്ക് വിവാഹ ആശംസകളുമായി ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോള്‍, ഗണിപതി ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തി. 'ഒരു മെക്‌സിക്കന്‍ അപാരത'യിലെ ജോബി എന്ന കഥാപാത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദ് ശ്രദ്ധേയനായത്. വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ 'ഹിസ്റ്ററി ഓഫ് ജോയ്' എന്ന സിനിമ സംവിധാനംചെയ്തിട്ടുണ്ട്. തമിഴ് ചിത്രം 'ജിഗര്‍തണ്ടാ ഡബിള്‍ എക്‌സ്' എന്ന ചിത്രത്തിലും വിഷ്ണു ശ്രദ്ധേയവേഷം ചെയ്തിരുന്നു. വില്ലന്‍, വിമാനം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡി, പത്തൊന്‍പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. അലയന്‍സ് ടെക്‌നോളജിയിലെ ജീവനക്കാരിയാണ് അഞ്ജലി.
Content Highlights: Actor Vishnu Govindan, known for `Mexican Aparatha`, joined Anjali G
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·