നടന്നത് കാശിനുവേണ്ടിയുള്ള കൂട്ടായ ആക്രമണം, എന്റെ വാക്കുകള്‍ ശരിയായിരുന്നു- ബാല

8 months ago 11

09 May 2025, 10:40 AM IST

bala

ബാല | Photo: Screen grab/ Actor Bala

തനിക്കെതിരെ നടന്നത് കൂട്ടായ ആക്രമണമായിരുന്നുവെന്ന്‌ നടന്‍ ബാല. ഒന്നിനുപിറകേ ഒന്നായി തനിക്കെതിരെ എടുത്ത കേസുകള്‍ അതിന്റെ ഭാഗമായിരുന്നു. കാശിന് വേണ്ടിയായിരുന്നു ഇതെന്നും നടന്‍ ആരോപിച്ചു.. തന്റെ വാക്കുകള്‍ ശരിയാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചു. സ്വന്തമായി കഷ്ടപ്പെട്ട് കാശുണ്ടാക്കണമെന്നും മറ്റുള്ളവരുടെ സ്വത്ത് മോഹിക്കുന്നത് തെറ്റാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ബാല പറയുന്നു. 'സത്യം പുറത്തുവന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്‌.

ബാലയുടെ വാക്കുകള്‍:
ഭയങ്കര സന്തോഷമായിരിക്കുന്ന അവസ്ഥയിലാണ് വീഡിയോ എടുക്കുന്നത്. കുറച്ചുദിവസം നമ്മള്‍ മിണ്ടിയില്ല. എല്ലാവരും നന്നായിരിക്കട്ടെ. ദ്രോഹം ചെയ്താലും എല്ലാവരും നന്നായിരിക്കട്ടെ. അതാണ് നമ്മുടെ ആവശ്യം.

ഒന്നിനുപിറകെ ഒന്നായ് എത്രയോ കേസുകള്‍ എടുത്തു. ഞാന്‍ പണ്ടേ പറഞ്ഞിരുന്നു ഒരുകാര്യം, അന്ന് സ്റ്റേഷില്‍ വന്നപ്പോള്‍. അത് ഒരു കൂട്ടായ ആക്രമണമാണ്. കാശിന് വേണ്ടിയാണെന്ന് പറഞ്ഞിരുന്നു.

മൂന്നാംതീയതി- നാലാം തീയതി ഒരുകാര്യം കണ്ടപ്പോള്‍ തകര്‍ന്നുപോയി. ഒരിക്കലം വിചാരിച്ചില്ല, ഇപ്പോള്‍ പേരെടുത്ത് പറയാന്‍ പറ്റില്ല. അവരും കൂടെ കാശിന് വേണ്ടി...

എന്റെ വാക്കുകള്‍ ശരിയായിരുന്നു. എന്റെ വാക്കുകള്‍ വളരെ വ്യക്തമായി ശരിയായിരുന്നു. പക്ഷേ, ആരേയും ആ റിപ്പോര്‍ട്ട് എടുത്ത് കാണിച്ച് കുറ്റപ്പെടുത്താന്‍ ഞാനില്ല.

ജീവിതത്തില്‍ എപ്പോഴും നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കണം. വിയര്‍പ്പുണ്ടാവണം. അങ്ങനെ കാശുണ്ടാക്കിയിട്ട് വേണം എല്ലാവരേയും സഹായിക്കാന്‍. അല്ലാതെ അടുത്തവരുടെ സ്വത്ത്... അയ്യയ്യോ വലിയ പാപം... ഒരിക്കലും ചെയ്യരുത്. എല്ലാവരും നന്നായിരിക്കട്ടെ.

Content Highlights: Malayalam histrion Bala claims helium was targeted successful a wide onslaught for money

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article