നടന്മാരെല്ലാം അഹങ്കാരികളാണ്, എല്ലാം എളുപ്പത്തില്‍ കിട്ടും എന്ന് പറയുന്നവര്‍ ഇദ്ദേഹത്തെ കാണണം; ഇന്ദ്രന്‍സിനെ കുറിച്ച് അനഘ

2 weeks ago 6
indrans ankhaഇന്ദ്രൻസിനെ കുറിച്ച് അനഘ രവി
മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കാതല്‍ എന്ന ചിത്രത്തിലൂടെയാണ് അനഘ രവി പ്രേക്ഷക ശ്രദ്ധ നേടിയത്. ചിത്രത്തില്‍ ഇരുവരുടെയും മകളായി അഭിനയിച്ച അനഘ രവി പിന്നീട് ജിംഖാന എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സൂര്യയുടെ കറുപ്പ് ആണ് അനഘയുടെ പുതിയ വിശേഷം

ചിത്രം ഫാന്‍സ് ആഘോഷമാക്കുന്നതിനിടയില്‍ കറുപ്പിന്റെ ഭാഗമാവാന്‍ സാധിച്ചതിലെ സന്തോഷം അനഘ കഴിഞ്ഞ ദിവം പങ്കുവച്ചിരുന്നു. ഇത്രയും മികച്ച ഒരു കഥാപാത്രത്തെ തനിക്ക് നല്‍കിയതിന് സംവിധായകന്‍ ആര്‍ജെ ബാലാജിയോടും എഴുത്തുകാരി വസന്തിയോടും അനഘ നന്ദി പറയുന്നു. എന്നെങ്കിലും ഒരിക്കല്‍ എനിക്കേറ്റവും പ്രിയപ്പെട്ട നടനായ സൂര്യ സാറിനെ ഒരിക്കലെങ്കിലും കാണുമെന്ന് ഞാന്‍ മാനിഫെസ്റ്റ് ചെയ്തിരുന്നു, പക്ഷേ അദ്ദേഹത്തെ കാണുക മാത്രമല്ല ഒരുമിച്ച് വര്‍ക്ക് ചെയ്യാനും സാധിച്ചു. ബിനു എന്ന കഥാപാത്രമാവാന്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു അനഘയുടെ പോസ്റ്റ്.

Also Read: ഒരു കുടുംബമാവുമ്പോള്‍ എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നൊക്കെയുണ്ട്; രവി മോഹന്റെ ആരോപണങ്ങള്‍ക്ക് അമ്മായിയമ്മയുടെ പ്രതികരണം

ഇപ്പോഴിതാ ഇന്ദ്രന്‍സിന് വേണ്ടി മാത്രമായി അനഘയുടെ സ്‌പെഷ്യല്‍ പോസ്റ്റ്. ചിത്രത്തില്‍ അനഘ ഇന്ദ്രന്‍സിനൊപ്പമാണ് മുഴുനീളമായി അഭിനയിച്ചിരിയ്ക്കുന്നത്. അദ്ദേഹ്തതിനൊപ്പമുള്ള അഭിനായനുഭവത്തെ കുറിച്ചാണ് അനഘ പറയുന്നത്.


ഇത്രയും സുന്ദരനായ കഴിവുള്ള നടനൊപ്പം ഞാന്‍ എന്ത് പഠിച്ചു, അനുഭവിച്ചു എന്ന് എനിക്ക് വിശദീകരിക്കാനോ പറയാനോ സാധിക്കുന്നില്ല. ഒരു ലെജന്റ് അദ്ദേഹത്തിന്റെ 45 വര്‍ഷങ്ങള്‍ ഇന്റസ്ട്രിയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും എളിമയുള്ള ലാളിത്യമുള്ള വ്യക്തിയും നടനുമാണ് ഇന്ദ്രന്‍സ് സര്‍. അഭിനേതാക്കള്‍ എല്ലാം അഹങ്കാരികളാണ് എല്ലാം എളുപ്പത്തില്‍ കിട്ടും എന്ന് പറഞ്ഞവര്‍ ഒരു തവണ ഇദ്ദേഹത്തെ പരിചയപ്പെടണം. അത് നിങ്ങളെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കും.

ചിലര്‍ അവരുടെ കലയിലൂടെ മാത്രമല്ല, അവര്‍ എങ്ങനെയുള്ള മനുഷ്യനാണ് എന്നതിലും നിങ്ങളെ പ്രചോദിപ്പിക്കും, നന്ദി ഇന്ദ്രന്‍സ് സര്‍- എന്നാണ് അനഘ രവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ലൊക്കേഷനിലെ ഏതാനും കുറച്ച് നിമിഷങ്ങളും അനഘ പങ്കുവച്ചിട്ടുണ്ട്.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article