നടി അവ്നീതിന്റെ ഫോട്ടോയ്ക്ക് കോലിയുടെ ‘ലൈക്ക്’; അനുഷ്കയെ ടാഗ് ചെയ്ത് ആഘോഷിച്ച് ആരാധകർ, പിന്നാലെ ലൈക്ക് ‘കാണാനില്ല’!

8 months ago 7

മനോരമ ലേഖകൻ

Published: May 03 , 2025 02:35 PM IST Updated: May 03, 2025 02:54 PM IST

1 minute Read

avneet-kaur-anushka-sharma-virat-kohli
അവ്നീത് കൗറിന്റെ ചിത്രത്തിന് വിരാട് കോലി ലൈക്ക് അടിച്ചതായി കാണിച്ച് പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട്, വിരാട് കോലിയും അനുഷ്ക ശർമയും (എക്സിൽ നിന്നുള്ള ചിത്രങ്ങൾ)

ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിനിടെ (ഐപിഎൽ) സൂപ്പർതാരം വിരാട് കോലി നടി അവ്നീത് കൗറിന്റെ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയും ട്രോളുകളും. കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നാണ്, അവ്നീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഇത് ചില ആരാധകർ കണ്ടെത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വൻതോതിൽ വൈറലായി. ബോളിവുഡ് നടി കൂടിയായ കോലിയുടെ ഭാര്യ അനുഷ്ക ശർമയെ ടാഗ് ചെയ്തും ചർച്ചകൾ കൊഴുത്തതോടെ, സംഭവത്തിൽ വിശദീകരണവുമായി കോലി നേരിട്ട് രംഗത്തെത്തി. സാങ്കേതിക പ്രശ്നം നിമിത്തം സംഭവിച്ച പാളിച്ചയാകാം ഈ ‘ലൈക്കെ’ന്നാണ് കോലിയുടെ വിശദീകരണം.

അവ്നീത് കൗർ പച്ചനിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രത്തിനാണ് കോലി ലൈക്ക് അടിച്ചത്. ഭാര്യ അനുഷ്ക ശർമയുടെ ജന്മദിനത്തിൽ ഹൃദ്യമായ ആശംസ നേർന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ്, കോലി അവ്നീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

അതേസമയം, ട്രോളുകൾ വ്യാപകമായതിനു പിന്നാലെ അവ്നീതിന്റെ ചിത്രത്തിനുള്ള കോലിയുടെ ‘ലൈക്ക്’ അപ്രത്യക്ഷമാകുകയും ചെയ്തു. എന്നിട്ടും സ്ക്രീൻഷോട്ടുകളായി ഈ ലൈക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോലി വിശദീകരണവുമായി രംഗത്തെത്തിയത്.

Social media is having a bully clip

Ace cricketer Virat Kohli..who is married, seemingly liked immoderate bold pictures of Avneet Kaur — a 23-year-old.

Heres however helium present explained it pic.twitter.com/mfqyh1ScuI

— durgeshkdubey (@ToolsTech4All) May 3, 2025

‘‘ഒരു കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. എന്റെ ഫീഡ് ക്ലിയർ ചെയ്യുന്ന സമയത്ത് അൽഗൊരിതത്തിൽ വന്ന പിഴവു നിമിത്തമാകാം ഇത്തരമൊരു ഇന്ററാക്ഷൻ റജിസ്റ്റർ ആയത്. അല്ലാതെ അതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർഥിക്കുന്നു. മനസിലാക്കിയതിന് നന്ദി’ – കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

virat-kohli-clarification

അതേസമയം, കോലിയുടെ വിശദീകരണത്തിനു ശേഷവും ഒട്ടനവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. മാത്രമല്ല, മുൻപ് ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഒരു ഫാൻ പേജ് വിരാട് കോലി ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും പ്രചരിക്കുന്നുണ്ട്. മൂന്നു വർഷത്തോളം പഴക്കമുള്ള സ്ക്രീൻ ഷോട്ടാണ്, അവ്നീത് കൗർ വിവാദത്തിനു പിന്നാലെ ഒരു വിഭാഗം ആരാധകർ ‘കുത്തിപ്പൊക്കിയത്’.

English Summary:

Virat Kohli clarifies aft liking actress's photograph connected Instagram, blames algorithm

Read Entire Article