നടിയായതുകൊണ്ട് മാത്രമാണ് മുന്‍ കാമുകന്‍ ഉപേക്ഷിച്ചു പോയത് എന്ന് മൃണാള്‍; ഏറ്റവും വേദനയുള്ള ബ്രേക്കപ് ആയിരുന്നു അ

3 months ago 15

Authored by: അശ്വിനി പി|Samayam Malayalam2 Feb 2026, 7:20 p.m. IST

നിലവില്‍ ധനുഷുമായുള്ള പ്രണയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മൃണാള്‍ താക്കൂര്‍. ഈ അവസരത്തില്‍ മുന്‍ പങ്കാളി തന്നെ ഉപേക്ഷിച്ചു പോകാനുണ്ടായ കാരണത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുന്നു

mrunal thakurമൃണാൾ താക്കൂർ
മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ചതാണ് മൃണാള്‍ താക്കൂര്‍ . ഇന്ന് ഹിന്ദി സിനിമകളിലും തെലുങ്ക് സിനിമകളിലും മൃണാളിനുള്ള സ്വീകരണവും അംഗീകാരവും ഒന്ന് വേറെ തന്നെയാണ്. സീതാ രാമം എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി വന്നതിന് ശേഷമാണ് മൃണാളിനെ മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കരിയറിലെ ഏറ്റവും പീക്ക് ലെവലിലാണ് ഇന്ന് മൃണാള്‍.

ഈ അവസരത്തില്‍ താന്‍ ഒരു നടിയായതുകൊണ്ട് മാത്രം ഉപേക്ഷിച്ചു പോയ മുന്‍ കാമുകനെ കുറിച്ച് മൃണാള്‍ താക്കൂര്‍ പറയുന്നു. അന്ന് അത് ഏറ്റവും വേദനയുള്ള ജീവിതാനുഭവമായിരുന്നു. ജീവിതത്തിലെ ഏറ്റവും വേദനയുള്ള ചാപ്റ്റര്‍ ആയിട്ടാണ് മൃണാള്‍ അതിനെ കാണുന്നത്.

Also Read: അമ്മച്ചിയുടെ കൈ ചേര്‍ത്തു പിടിച്ച് ബിനീഷ് താരയെ ജീവിതത്തിലേക്ക് സ്വീകരിച്ചു; ഇനി ഇടവും വലവും പിടിക്കാന്‍ ആളായി

തീര്‍ത്തുമൊരു ഓര്‍ത്തഡോക്ട് കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നു അദ്ദേഹം. ഒരു നടിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതോടെ തനിക്ക് ഉണ്ടാവുന്ന വിസിബിളിറ്റി അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് മാത്രമല്ല, പങ്കാളിയുടെ സ്റ്റാര്‍ഡം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. നീ വളരെ ഇംപള്‍സീവ് ആയ പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞാണത്രെ ആ പ്രണയ ബന്ധം ബ്രേക്കപ് ആയത്.

പിന്നീട് പക്വകയില്‍ എത്തിയപ്പോഴാണ് ആ ബ്രേക്കപ് തന്നെ എത്രത്തോളം ശക്തയാക്കി എന്ന് ബോധ്യപ്പെട്ടത്. അതിലൂടെ തന്റെ പ്രഫഷന്റെ വാല്യു തിരിച്ചറിഞ്ഞു എന്നും, ആളുകള്‍ തിരിച്ചറിയുന്നതോടെ ജീവിതത്തിന്റെ ഔട്‌ലുക്ക് മുഴുവനായി മാറും എന്ന് മനസ്സിലാക്കിയതായും മൃണാള്‍ പറയുന്നു. റിലേഷന്‍ഷിപ്പും, ജീവിതത്തിലെ തിരഞ്ഞെടുപ്പുകളും, കരിയറും ഒന്നിച്ചു മുന്നോട്ടു കൊണ്ടു പോകുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് എത്രത്തോളം വെല്ലുവിളിയുള്ള കാര്യമാണെന്നും മൃണാള്‍ പറയുന്നുണ്ട്.

Also Read: അവധിക്കാലം പൂര്‍ണമായും ആസ്വദിച്ചു എന്ന് മീനാക്ഷി ദിലീപ്; എവിടെയാണ് എന്ന് പറയാന്‍ താത്പര്യമില്ല

H-1B വിസ നടപടികൾ തുടങ്ങുന്നു! ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ


നിലവില്‍ ഇപ്പോള്‍ ധനുഷുമായുള്ള റിലേഷന്‍ഷിപ്പിന്റെ പേരില്‍ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മൃണാള്‍ താക്കൂര്‍. ഈ ഫെബ്രുവരി 14 ന്, പ്രണയ ദിനത്തില്‍ മൃണാളും ധനുഷും വിവാഹിതരാകും എന്നാണ് പാപ്പരാസികള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഈ ഗോസിപ്പുകളോടൊന്നും ധനുഷോ മൃണാള്‍ താക്കൂറോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article